25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • മന്ത്രിസഭാ രൂപീകരണ ചർച്ചകൾ ഇന്ന്‌ തുടങ്ങും ; എൽഡിഎഫ്‌ യോഗ തീയതി ഇന്ന്‌ തീരുമാനിക്കും………….
Kerala

മന്ത്രിസഭാ രൂപീകരണ ചർച്ചകൾ ഇന്ന്‌ തുടങ്ങും ; എൽഡിഎഫ്‌ യോഗ തീയതി ഇന്ന്‌ തീരുമാനിക്കും………….

തിരുവനന്തപുരം:എൽഡിഎഫ്‌ ചരിത്ര വിജയംകുറിച്ച്‌ ഭരണത്തുടർച്ച നേടിയതിനെ തുടർന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാനെ സന്ദർശിച്ച്‌ മന്ത്രിസഭയുടെ രാജി സമർപ്പിച്ചു. രാജി അംഗീകരിച്ച ഗവർണർ കാവൽ മന്ത്രിസഭയായി തുടരാൻ അനുവദിച്ചു. കണ്ണൂരിൽനിന്ന്‌ തിങ്കളാഴ്‌ച രാവിലെ ഒമ്പതരയോടെയാണ്‌ മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തിയത്‌. 11ന്‌ മന്ത്രിസഭായോഗം ചേർന്നു. 12ന്‌ രാജ്‌ഭവനിലെത്തി ഗവർണർക്ക്‌ രാജിക്കത്ത്‌ കൈമാറി. മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. എല്ലാവരും മികച്ച പ്രവർത്തനമാണ്‌ നടത്തിയത്‌. കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണ്‌ എൽഡിഎഫിന്‌ കിട്ടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതിയ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച കൂടിയാലോചനകളും എൽഡിഎഫ്‌ ഘടകകക്ഷികൾ തുടങ്ങി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ യോഗം ചൊവ്വാഴ്‌ച ചേരും. തെരഞ്ഞെടുപ്പ്‌ ഫലം സംബന്ധിച്ച അവലോകനവും പുതിയ സർക്കാർ രൂപീകരണത്തെക്കുറിച്ചുള്ള പ്രാരംഭ ചർച്ചകളും സെക്രട്ടറിയറ്റ്‌ യോഗത്തിൽ നടക്കുമെന്ന്‌ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു.

സിപിഐ നേതൃയോഗവും അടുത്ത ദിവസംചേരും. സിപിഐ എം, സിപിഐ ഉഭയകക്ഷി ചർച്ചകളും നടക്കും. എൽഡിഎഫ്‌ യോഗംചേരുന്ന തീയതി ചൊവ്വാഴ്‌ച തീരുമാനിക്കും. ഘടകകക്ഷികളുടെ ഉഭയകക്ഷി ചർച്ചകൾക്ക്‌ ശേഷമാകും എൽഡിഎഫ്‌ യോഗംചേരുക. തുടർന്ന്‌ സത്യപ്രതിജ്ഞ അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമാകും.

Related posts

സ്റ്റാലിൻ നടത്തിയത് ഒരൊറ്റ വിദേശയാത്ര, കിട്ടി 1600 കോടി; വരുമാനം കൂട്ടി, കടംകുറച്ച് തമിഴ്‌നാട്

Aswathi Kottiyoor

പൊതുജനങ്ങളുമായി അടുത്തിടപഴകുന്നവര്‍ അതിവേഗം വാക്‌സിന്‍ സ്വീകരിക്കണം

Aswathi Kottiyoor

വീസയില്ലാതെ 57 രാജ്യങ്ങൾ സന്ദർശിക്കാം; ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ നില മെച്ചപ്പെടുത്തി ഇന്ത്യ

Aswathi Kottiyoor
WordPress Image Lightbox