29.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രെ അ​ന്വേ​ഷ​ണം തു​ട​രും: മു​ഖ്യ​മ​ന്ത്രി
Kerala

കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രെ അ​ന്വേ​ഷ​ണം തു​ട​രും: മു​ഖ്യ​മ​ന്ത്രി

സ്വ​ർ​ണ-​ഡോ​ള​ർ ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഇ​ഡി അ​ട​ക്ക​മു​ള്ള കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രേ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണ ഫ​യ​ലി​ന്‍റെ കാ​ര്യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പു പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ സ​മ​യം ക​ഴി​ഞ്ഞാ​ലു​ട​ൻ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണ ഫ​യ​ൽ തെ​ര​ഞ്ഞെ​ടു​പ്പു പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ൽ കു​ടു​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്.

ആ​ഴ​ക്ക​ട​ൽ മ​ത്സ്യ ബ​ന്ധ​ന വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഒ​രു വി​ഭാ​ഗ​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണു ന​ട​ന്ന​ത്. ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന വി​വാ​ദ​ത്തി​ൽ ഗൗ​ര​വ​മാ​യ ഗൂ​ഢാ​ലോ​ച​ന​യാ​ണു ന​ട​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു വ​രി​ക​യ​ല്ലേ. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം പ​രി​ശോ​ധി​ക്കും. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക​ട്ടെ​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മം പ​ല​യി​ട​ത്തും ന​ട​ന്നു.

ബി​ജെ​പി​യും യു​ഡി​എ​ഫും ഇ​ക്കാ​ര്യ​ത്തി​ൽ യോ​ജി​ച്ച വി​വാ​ദ​മു​ണ്ടാ​ക്കി. അ​തു പ്ര​തി​പ​ക്ഷ​മെ​ന്ന നി​ല​യി​ലാ​യി​രു​ന്നു. യു​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ ആ​രോ​പ​ണം ബി​ജെ​പി കേ​ന്ദ്ര ഏ​ജ​ൻ​സി​യെ ഉ​പ​യോ​ഗി​ച്ച് അ​ന്വേ​ഷി​പ്പി​ച്ചു. എ​ൽ​ഡി​എ​ഫി​നെ അ​ട്ടി​മ​റി​ക്കാ​നാ​യി​രു​ന്നു ശ്ര​മ​മെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Related posts

ശബരിമല നട നാളെ അടക്കും; നടവരവ് 147 കോടി രൂപ

Aswathi Kottiyoor

പി​സി​വി വാ​ക്‌​സി​ൻ വി​ത​ര​ണം ഇ​നി സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തി​ലും

Aswathi Kottiyoor

സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്ത 36 ലക്ഷം പേര്‍; ആശങ്കയുയര്‍ത്തി കണക്കുകള്‍*

Aswathi Kottiyoor
WordPress Image Lightbox