• Home
  • Kelakam
  • കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ‘വേനലുംകിളികളും’ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ആരംഭിച്ചു……..
Kelakam

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ‘വേനലുംകിളികളും’ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ആരംഭിച്ചു……..

കേളകം: വേനൽച്ചൂടിനെ മറികടക്കുവാൻ കിളികൾക്ക് താങ്ങാകണം എന്ന സന്ദേശം കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ ഉണ്ണിരാജ ചെറുവത്തൂർ ആണ് ഫിലിംഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തത്. വേനൽ കത്തിനിന്ന സമയത്ത് കുട്ടികളിലെ കലാഭിരുചി യും പക്ഷിസ്നേഹവും ഒന്നിപ്പിക്കുന്നതിനുവേണ്ടിയാണ് സ്കൂൾ ഒരു ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിച്ചത്. ഓൺലൈൻക്ലാസുമായി ബന്ധപ്പെട്ട് നിരന്തരം മൊബൈൽ ഉപയോഗിക്കുന്ന കുട്ടികൾക്ക് മൊബൈൽ ഉപയോഗിച്ച് എങ്ങനെ ഒരു ക്രിയാത്മക സൃഷ്ടി നടത്താം എന്നതായിരുന്നു ഈ ഷോർട്ട് ഫിലിം നിർമ്മാണ മത്സരത്തിന്‍റെ ഒരു ഉദ്ദേശം. കുട്ടികൾ നിർമ്മിച്ച ഷോർട്ട് ഫിലിമുകളിൽനിന്നും തിരഞ്ഞെടുത്ത 7എണ്ണം ഉൾപ്പെടുത്തിയാണ് ഇപ്പോൾ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ നടത്തുന്നത്. എല്ലാ ദിവസവും രാവിലെ 8.30 നാണ് ഷോർട്ട് ഫിലിം പ്രദർശനം നടക്കുന്നത്. ഉദ്ഘാടന പരിപാടിയിൽ ഹെഡ്മാസ്റ്റർ എം ശി മാത്യു, പ്രോഗ്രാം കോഡിനേറ്റർ ഷൈന എം ജി എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളായ ദേവനന്ദ സ്വാഗതവും ആൻമരിയ വർഗീസ് നന്ദിയും പറഞ്ഞു.

Related posts

കണിച്ചാര്‍ ചെങ്ങോത്ത് കൃഷിയിടങ്ങളില്‍ തീപിടിത്തം

Aswathi Kottiyoor

അടക്കാത്തോട് സെന്റ് ജോസഫ് പള്ളിയില്‍ മോഷണം

Aswathi Kottiyoor

ആറളത്തെ യാത്രാക്ലേശങ്ങള്‍ക്ക് അവസാനം; ഓടംതോട്-വളയംചാല്‍ പാലങ്ങള്‍ ഒരുങ്ങുന്നു. –

Aswathi Kottiyoor
WordPress Image Lightbox