22.9 C
Iritty, IN
July 8, 2024
  • Home
  • Thiruvanandapuram
  • 6 ദിവസം പൂട്ടും ; കടകൾ തുറക്കാം, ബാങ്ക്‌ ഉച്ചവരെമാത്രം, തിരിച്ചറിയൽ രേഖ നിർബന്ധം………..
Thiruvanandapuram

6 ദിവസം പൂട്ടും ; കടകൾ തുറക്കാം, ബാങ്ക്‌ ഉച്ചവരെമാത്രം, തിരിച്ചറിയൽ രേഖ നിർബന്ധം………..

തിരുവനന്തപുരം:കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിനായി ചൊവ്വാഴ്ചമുതൽ ആറു ദിവസം സംസ്ഥാനത്ത് കടുത്ത നിയന്ത്രണം. വാരാന്ത്യ നിയന്ത്രണത്തിന് സമാനമായി ഈ ദിവസങ്ങളിൽ അവശ്യ സർവീസ്‌ മാത്രമേ ഉണ്ടാകൂ.

സംസ്ഥാന- കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, അതിന്റെ കീഴിൽ വരുന്ന സ്വയംഭരണ സ്ഥാപനങ്ങൾ, അവശ്യസേവന വിഭാഗങ്ങൾ, കോവിഡ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഉദ്യോഗസ്ഥർഎന്നിവർക്ക്‌ ഇളവുണ്ട്. വിവാഹത്തിന് 50 പേർക്കും മരണാനന്തരചടങ്ങുകളിൽ 20 പേർക്കും ആരാധനാലയങ്ങളിൽ 50 പേർക്കും പങ്കെടുക്കാം. സ്ഥലപരിധിയനുസരിച്ച് ഇതിൽ മാറ്റം വരാം. കലക്ടർ നിയമിച്ച സെക്ടറൽ മജിസ്‌ട്രേട്ടുമാർ പരിശോധന നടത്തും.
കടകൾ തുറക്കാം
പലചരക്ക്, പഴം-,പച്ചക്കറി കടകൾ, പാൽ-, പാലുൽപ്പന്നങ്ങൾ എന്നിവ വിൽക്കുന്ന കേന്ദ്രങ്ങൾ, ഇറച്ചി- മത്സ്യ വിപണ കേന്ദ്രങ്ങൾ എന്നിവ തുറക്കും. കടകൾ രാത്രി ഏഴരക്കുള്ളിൽ അടയ്ക്കണം. കള്ള് ഷാപ്പ്‌ തുറക്കാം. ബിവറേജസ് വിൽപ്പനകേന്ദ്രം, ബാർ എന്നിവ പ്രവർത്തിക്കില്ല. റേഷൻ കട, സിവിൽ സപ്ലൈസ് സ്റ്റോർ എന്നിവ പ്രവർത്തിക്കും.

ബാങ്ക്‌ ഉച്ചവരെമാത്രം
വെള്ളിയാഴ്ചവരെ പകൽ ഒന്നുവരെ മാത്രമേ ബാങ്കുകൾ പ്രവർത്തിക്കൂ. അക്കൗണ്ട്‌നമ്പറിന്റെ അക്കത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പെൻഷൻ വിതരണം. ചൊവ്വ: 2,- 3, ബുധൻ: 4, -5, വ്യാഴം:6, -7, വെള്ളി: 8-, 9.

തിരിച്ചറിയൽ രേഖ നിർബന്ധം
ഓക്സിജൻ ടെക്നീഷ്യൻമാരും ആരോഗ്യ- ശുചീകരണ മേഖലയിൽ പ്രവർത്തിക്കുന്നവരും തിരിച്ചറിയൽ രേഖ കരുതണം.
സ്വകാര്യ സ്ഥാപനങ്ങളടക്കം വർക് ഫ്രം ഹോം രീതി നടപ്പാക്കണം.

ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പാഴ്സൽ മാത്രമേ അനുവദിക്കൂ. രാത്രി ഒമ്പതിനുമുമ്പ് അടയ്ക്കണം. ദീർഘദൂര യാത്ര അനുവദിക്കും. ദീർഘദൂര ബസുകൾ, ട്രെയിൻ, പൊതുഗതാഗത സംവിധാനങ്ങൾ എന്നിവയുണ്ടാകും. യാത്രാ രേഖകൾ കൈയിൽ കരുതണം. അന്തർജില്ലാ ഗതാഗത സർവീസ്‌ ഉണ്ടാകില്ല. സിനിമാ ചിത്രീകരണവും പാടില്ല.

കോവിഡിനെതിരെ സുരക്ഷാ കവചം
കോവിഡ്‌ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത്‌ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന്‌ ആരോഗ്യ വകുപ്പ്‌ ഡയറക്‌ടർ. മൂക്കും വായും മൂടുന്ന മാസ്ക് ധരിക്കണം. ജനിതക മാറ്റം വന്ന വൈറസ്‌ വായുവിൽ കൂടെ സഞ്ചരിക്കുന്നതിനാൽ ഡബിൾ മാസ്കിങ് അഥവാ ഇരട്ട മാസ്ക് ആണ്‌ ഫലപ്രദം. തുണി മാസ്‌ക്കിനൊപ്പം സർജിക്കൽ മാസ്ക് കൂടി ഉപയോഗിക്കാം. എൻ 95 മാസ്‌ക്കാണ് ധരിക്കുന്നതെങ്കിൽ അത് മാത്രം മതിയാകും.
റിവേഴ്സ് ക്വാറന്റൈൻ ശക്തിപ്പെടുത്തണം

പ്രായമായവർ, ഗുരുതര രോഗങ്ങൾ ഉള്ളവർ, പ്രമേഹം, അമിത രക്തസമ്മർദ്ദംപോലുള്ള ജീവിതശൈലീ രോഗമുള്ളവർ, പത്തുവയസ്സിന് താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവർ എന്നിവരെ വീട്ടിൽ സമ്പർക്കമില്ലാതെ പാർപ്പിക്കണം ഇപ്പോൾ മരിക്കുന്നവരിൽ ഭൂരിഭാഗം പേരും മുതിർന്ന പൗരന്മാരാണ്.

കുടുംബാംഗങ്ങളിൽനിന്നും പരിചരിക്കുന്ന വ്യക്തികളിൽനിന്നുമാണ് കൂടുതൽ പേർക്കും രോഗം പകർന്നത്. റിവേഴ്സ് ക്വാറന്റൈൻ നടപ്പാക്കുന്നതിലുള്ള ശ്രദ്ധക്കുറവാണ് കാരണം. കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലും കെയർ സെന്ററുകളിലും ജോലി ചെയ്യുന്നവരും നിയന്ത്രണങ്ങൾ പാലിക്കണം. പ്രായമായവരെയും കിടപ്പു രോഗികളെയും പരിചരിക്കുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണം. അടിയന്തര സാഹചര്യങ്ങളിലൊഴികെ മുതിർന്ന പൗരന്മാർ പുറത്തു പോകാൻ പാടില്ല. അവർക്ക് ചികിത്സാ നിർദേശങ്ങൾക്ക് ഇ –-സഞ്ജീവനി സേവനങ്ങൾ ലഭ്യമാക്കാം.അനിവാര്യമല്ലാത്ത സാഹചര്യങ്ങളിൽ അല്ലാതെ പുറത്ത് പോകുന്നത് ഒഴിവാക്കാൻ എല്ലാവരും ശ്രദ്ധിക്കണം. മാർഗ നിർദേശങ്ങൾ പാലിക്കുന്നതിനൊപ്പം സ്വയം സുരക്ഷ ഉറപ്പാക്കണം.

Related posts

ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും ആർ.ബി.ഐയുടെ നിർദേശം…..

Aswathi Kottiyoor

മുഖ്യമന്ത്രി ആറിനും ഏഴിനും ജില്ലയിൽ*

Aswathi Kottiyoor

സമൂഹമാധ്യമങ്ങളിലെ ബന്ദ് പ്രചാരണം; പോലീസിനോട് സജ്ജമായിരിക്കാന്‍ ഡി.ജി.പി.യുടെ നിർദേശം*

Aswathi Kottiyoor
WordPress Image Lightbox