ഇരിട്ടി: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കടുത്ത നിയന്ത്രണത്തോടൊപ്പം രോഗവ്യാപനം രൂക്ഷമായ പ്രദേശങ്ങളിലെ വാര്‍ഡ് അടിസ്ഥാനത്തില്‍ ഉള്‍നാടന്‍ റോഡുകള്‍ അടച്ച് ചെറുറോഡിലൂടെയുള്ള ഗതാഗതത്തിന് ഉള്‍പ്പെടെ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനം. പോലീസും ആരോഗ്യ വകുപ്പും അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് സുരക്ഷാ സമിതിയുടെ നേതൃത്വത്തില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.ഇരിട്ടി മേഖലയില്‍ ഇരിട്ടി നഗരസഭയിലാണ് സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം രൂക്ഷമായിട്ടുള്ളതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം .ഇതിന്റ അടിസ്ഥാനത്തില്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ദിച്ച നഗരസഭ പരിധിയിലെ നാലാം വാര്‍ഡ് എടക്കാനം,അഞ്ചാം വാര്‍ഡ് കീഴൂര്‍ക്കുന്ന്,എട്ടാം വാര്‍ഡ് നരിക്കുണ്ടം പത്താം വാര്‍ഡ് വികാസ്‌നഗര്‍ എന്നീ നാലു വാര്‍ഡുകളിലെ പോക്കറ്റ് റോഡുകള്‍ ചൊവ്വാഴ്ച മുതല്‍ അടച്ച് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന പ്രധാന റോഡ് ഒഴികെ വാര്‍ഡു പരിധിയിലെ ഉള്‍നാടന്‍ പാതകള്‍ പൂര്‍ണ്ണമായും അടച്ച് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ വാര്‍ഡ് പരിധിയില്‍ നിന്ന് ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും അവശ്യസാധനങ്ങള്‍ ഹോം ഡെലിവറി സംവിധാനത്തിലൂടെ വീടുകളിലെത്തിക്കാനുള്ള സൗകര്യം ഒരുക്കും മരുന്നുകള്‍ ഉള്‍പ്പെടെ സന്നദ്ധ സംഘടനകള്‍ മുഖേനയും വളണ്ടിയര്‍മാര്‍ മുഖേനയും ആവശ്യക്കാര്‍ക്ക് വീടുകളിലെത്തിച്ചു നല്‍കുന്നതിനുള്ള സംവിധാനവും വാര്‍ഡുതല ജാഗ്രതാ സമിതി മുഖേന ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.20 ല്‍ കൂടുതല്‍ രോഗികളുള്ള വാര്‍ഡുകള്‍ സമാന രീതിയില്‍ അടച്ച് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുന്നതിനാണ് അധികൃതരുടെ തീരുമാനം