24.3 C
Iritty, IN
October 3, 2024
  • Home
  • Thiruvanandapuram
  • കോവിഡ് വ്യാപനം:വൈകുന്തോറും സ്ഥിതി ഗുരുതരമാകും; സമ്പൂർണ ലോക്‌ഡൗൺ വേണമെന്ന് ആരോഗ്യ വിദഗ്ധർ…
Thiruvanandapuram

കോവിഡ് വ്യാപനം:വൈകുന്തോറും സ്ഥിതി ഗുരുതരമാകും; സമ്പൂർണ ലോക്‌ഡൗൺ വേണമെന്ന് ആരോഗ്യ വിദഗ്ധർ…

തിരുവനന്തപുരം: വൈകുന്തോറും കൊവിഡ് സ്ഥിതിഗതികള്‍ അതീവ ഗുരുതരമാകുമെന്ന് ആരോഗ്യ വിദഗ്ദർ. നിലവില്‍ തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളില്‍ ഓക്സിജൻ കിടക്കകൾപോലും കിട്ടാത്ത അവസ്ഥയാണ്. ആദ്യ ഡോസ് വാക്സീൻ ഭൂരിഭാഗം പേര്‍ക്കും ഉറപ്പാക്കണമെന്നും വിദഗ്ധര്‍ ആവശ്യപ്പെടുന്നു.
തുടര്‍ച്ചയായ ആറാം ദിവസവും കോവിഡ്
രോഗികളുടെ എണ്ണം 30000 കടന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതലാണ്. 28. 37 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 339441 ആയി. ഓക്സിജൻ കിടക്കകൾ വേണമെങ്കില്‍ മണിക്കൂറുകളോ ഒരു ദിവസമോ ഒക്കെ കാത്തിരിക്കേണ്ട അവസ്ഥയാണ് ഉള്ളത്. സ്ഥിതി അതീവ ഗുരുതരമാവുകയാണെന്ന് ആരോഗ്യ വിദഗ്ധര്‍ തന്നെ വിദഗ്ധ സമിതിയേയും സര്‍ക്കാര്‍ വൃത്തങ്ങളേയും നേരിട്ടറിയിച്ചിട്ടണ്ട്.
നാലാം തിയതി മുതല്‍ 9-ാം തിയതി വരെയുള്ള കര്‍ശന നിയന്ത്രങ്ങള്‍ മാത്രമല്ല കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും സമ്പൂർണ്ണ ലോക്ഡൗൺ
വേണമെന്നാണ് ആവശ്യം.രണ്ടാം ഡോസ് വാക്സിന് മുൻഗണന നല്‍കുന്നതിന് പകരം ആദ്യ ഡോസ് കൂടുതല്‍ പേരില്‍ എത്തിക്കാനുളള നടപടികള്‍ വേണമെന്നാണ് മറ്റൊരു ആവശ്യം. ഒരു ഡോസില്‍ തന്നെ പ്രതിരോധം ഉറപ്പാക്കാനാകുമെന്നതിനാല്‍ രോഗ വ്യാപന തീവ്രത കുറയ്ക്കാൻ ഒരു ഡോസ് വാക്സീനെങ്കിലും പരമാവധിപേര്‍ എത്രയും വേഗം എടുക്കണമെന്നാണ് നിര്‍ദേശം. ഉല്‍പാദകരില്‍ നിന്ന് വാക്സീൻ എത്തിക്കാനാകാത്ത സാഹചര്യത്തില്‍ 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ എന്ന് തുടങ്ങുമെന്നത് അവ്യക്തമാണ്.

Related posts

ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്തെ വൈദ്യുതി വിതരണം തടസ്സരഹിതമാക്കാൻ പവർ ബ്രിഗേഡും റിസർവ്‌ ടീമുമായി കെഎസ്‌ഇബി…..

Aswathi Kottiyoor

പ്ലസ് വൺ: ട്രയൽ അലോട്ട്‌മെന്റ് ഫലം നാളെ…

Aswathi Kottiyoor

3 കിലോമീറ്ററില്‍ ഒന്ന്, 15 വാഹനങ്ങള്‍ക്ക് ഒരു ചാര്‍ജിങ്ങ് പോയിന്റ്; ഇ.വി. ഫ്രണ്ട്‌ലിയാകാൻ തലസ്ഥാനം.

Aswathi Kottiyoor
WordPress Image Lightbox