23.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • കേ​ര​ള​ത്തി​ൽ ഭ​ര​ണ​ത്തു​ട​ർ​ച്ച 44 വ​ർ​ഷ​ത്തി​നുശേ​ഷം
Kerala

കേ​ര​ള​ത്തി​ൽ ഭ​ര​ണ​ത്തു​ട​ർ​ച്ച 44 വ​ർ​ഷ​ത്തി​നുശേ​ഷം

കേ​​​ര​​​ള​​​ത്തി​​​ൽ തു​​​ട​​​ർ​​​ഭ​​​ര​​​ണം 44 വ​​​ർ​​​ഷ​​​ത്തെ ഇ​​​ട​​​വേ​​​ള​​​യ്ക്കു​​ശേ​​​ഷം. ഐ​​​ക്യ​​​കേ​​​ര​​​ള രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​നു ശേ​​​ഷ​​​മു​​​ള്ള ര​​​ണ്ടാ​​​മ​​​ത്തെ മാ​​​ത്രം തു​​​ട​​​ർ​​​ഭ​​​ര​​​ണ​​​മാ​​​ണു പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ കൈ​​​പ്പി​​​ടി​​​യി​​​ലൊ​​​തു​​​ക്കി​​​യ​​​ത്.1970 ൽ ​​​ന​​​ട​​​ന്ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ ഐ​​​ക്യ​​​മു​​​ന്ന​​​ണി ഏ​​​ഴു വ​​​ർ​​​ഷ​​​ത്തോ​​​ളം ഭ​​​ര​​​ണ​​​ത്തി​​​ലി​​​രു​​​ന്ന​​​തി​​​നു ശേ​​​ഷം 1977 ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും വി​​​ജ​​​യി​​​ച്ചി​​​രു​​​ന്നു.

അ​​​തി​​​നു​​ശേ​​​ഷം ഇ​​​ന്നോ​​​ളം മു​​​ന്ന​​​ണി​​​ക​​​ളെ മാ​​​റി മാ​​​റി അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു കേ​​​ര​​​ളം. 1970 ൽ ​​​അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്ന അ​​​ച്യു​​​ത​​​മേ​​​നോ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന് അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​നെ​​ത്തു​​ട​​​ർ​​​ന്നു മൂ​​​ന്നു ത​​​വ​​​ണ​​​യാ​​​യി 18 മാ​​​സം കാ​​​ലാ​​​വ​​​ധി നീ​​​ട്ടി​​​ക്കി​​​ട്ടി​​​യ​​​തോ​​​ടെ​​​യാ​​​ണ്1977 വ​​​രെ ഭ​​​രി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു സാ​​​ധി​​​ച്ച​​​ത്.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ അ​​​തു​​​വ​​​രെ​​​യു​​​ള്ള ച​​​രി​​​ത്ര​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യി​​​ട്ടാ​​​യി​​​രു​​​ന്നു കാ​​​ലാ​​​വ​​​ധി തി​​​ക​​​ച്ചു ഭ​​​രി​​​ച്ച ഒ​​​രു മു​​​ന്ന​​​ണി ഭ​​​ര​​​ണ​​​ത്തു​​​ട​​​ർ​​​ച്ച നേ​​​ടു​​​ന്ന​​​ത്. 1970 ലെ ​​​മ​​​ന്ത്രി​​​സ​​​ഭ​​​യെ ന​​​യി​​​ച്ച​​​ത് സി​​​പി​​​ഐ​​​യി​​​ലെ സി. ​​​അ​​​ച്യു​​​ത​​​മേ​​​നോ​​​ൻ ആ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ ഭ​​​ര​​​ണ​​​ത്തു​​​ട​​​ർ​​​ച്ച നേ​​​ടി​​​യ​​​പ്പോ​​​ൾ ഭ​​​ര​​​ണ​​​നേ​​​തൃ​​​ത്വം കോ​​​ണ്‍​ഗ്ര​​​സ് ഏ​​​റ്റെ​​​ടു​​​ത്തു. കെ. ​​​ക​​​രു​​​ണാ​​​ക​​​ര​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യി. രാ​​​ജ​​​ൻ കേ​​​സി​​​ൽ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ നി​​​ന്നു പ്ര​​​തി​​​കൂ​​​ല പ​​​രാ​​​മ​​​ർ​​​ശം ഉ​​​ണ്ടാ​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ഒ​​​രു മാ​​​സ​​​ത്തി​​​നു ശേ​​​ഷം ക​​​രു​​​ണാ​​​ക​​​ര​​​നു രാ​​​ജി​​​വ​​​യ്ക്കേ​​​ണ്ടി വ​​​ന്ന​​​തു മ​​​റ്റൊ​​​രു ച​​​രി​​​ത്രം.

ച​​​രി​​​ത്രം കു​​​റി​​​ച്ച് ഇ​​​ട​​​തു സ​​​ർ​​​ക്കാ​​​ർ ഇ​​​പ്പോ​​​ൾ ഭ​​​ര​​​ണ​​​ത്തു​​​ട​​​ർ​​​ച്ച നേ​​​ടു​​​ന്പോ​​​ൾ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ത​​​ന്നെ​​​യാ​​​യി​​​രി​​​ക്കും വീ​​​ണ്ടും മു​​​ഖ്യ​​​മ​​​ന്ത്രി ആ​​​കു​​​ന്ന​​​ത്. അ​​​ങ്ങ​​​നെ ഒ​​​രു റി​​​ക്കാ​​​ർ​​​ഡും പി​​​ണ​​​റാ​​​യി കു​​​റി​​​ക്കു​​​ക​​​യാ​​​ണ്.

ഭ​​​ര​​​ണ​​​ത്തു​​​ട​​​ർ​​​ച്ച എ​​​ന്നു സാ​​​ങ്കേ​​​തി​​​ക​​​മാ​​​യി പ​​​റ​​​യാ​​​നാ​​​കി​​​ല്ലെ​​​ങ്കി​​​ലും തു​​​ട​​​ർ​​​ച്ച​​​യാ​​​യി ര​​​ണ്ടു ത​​​വ​​​ണ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യ ച​​​രി​​​ത്രം കെ. ​​​ക​​​രു​​​ണാ​​​ക​​​ര​​​നും സി. ​​​അ​​​ച്യു​​​ത​​​മേ​​​നോ​​​നും അ​​​വ​​​കാ​​​ശ​​​പ്പെ​​​ടാ​​​നു​​​ണ്ട്.

1967 ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​ശേ​​​ഷം രൂ​​​പം കൊ​​​ണ്ട ഇ​​​എം​​​എ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സ​​​പ്ത​​​ക​​​ക്ഷി മു​​​ന്ന​​​ണി സ​​​ർ​​​ക്കാ​​​ർ ത​​​ക​​​ർ​​​ന്ന​​​തി​​​നു​​ശേ​​​ഷം സി. ​​​അ​​​ച്യു​​​ത​​​മേ​​​നോ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പു​​​തി​​​യ മ​​​ന്ത്രി​​​സ​​​ഭ രൂ​​​പം കൊ​​​ണ്ടു. 1969 ന​​​വം​​​ബ​​​ർ ഒ​​​ന്നി​​​നു സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത് അ​​​ധി​​​കാ​​​ര​​​മേ​​​റ്റ മ​​​ന്ത്രി​​​സ​​​ഭ കാ​​​ലാ​​​വ​​​ധി പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന​​​തി​​​നു മു​​​ന്പ് 1970 ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​​ന് രാ​​​ജി​​​വ​​​ച്ചു. സം​​​സ്ഥാ​​​നം രാ​​​ഷ്ട്ര​​​പ​​​തി ഭ​​​ര​​​ണ​​​ത്തി​​​ലാ​​​യി. തു​​​ട​​​ർ​​​ന്നു ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഐ​​​ക്യ​​​മു​​​ന്ന​​​ണി ത​​​ന്നെ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി. അ​​​ച്യു​​​ത​​​മേ​​​നോ​​​ൻ വീ​​​ണ്ടും മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി അ​​​ധി​​​കാ​​​ര​​​മേ​​​റ്റു.

1980 ലെ ​​​നാ​​​യ​​​നാ​​​ർ സ​​​ർ​​​ക്കാ​​​ർ കാ​​​ലാ​​​വ​​​ധി എ​​​ത്തും മു​​​ന്പേ നി​​​ലം പൊ​​​ത്തി​​​യ​​​തോ​​​ടെ ക​​​ക്ഷി​​​ബ​​​ന്ധ​​​ങ്ങ​​​ളി​​​ൽ മാ​​​റ്റും വ​​​രി​​​ക​​​യും കെ. ​​​ക​​​രു​​​ണാ​​​ക​​​ര​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു. നാ​​​യ​​​നാ​​​ർ സ​​​ർ​​​ക്കാ​​​ർ രാ​​​ജി​​​വ​​​ച്ച​​​പ്പോ​​​ൾ രാ​​​ഷ്‌ട്ര​​​പ​​​തി ഭ​​​ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ങ്കി​​​ലും നി​​​യ​​​മ​​​സ​​​ഭ പി​​​രി​​​ച്ചു​​​വി​​​ടാ​​​തെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു നി​​​ർ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ങ്ങ​​​നെ​​​യാ​​​ണ് കെ. ​​​ക​​​രു​​​ണാ​​​ക​​​ര​​​നു സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​രം ല​​​ഭി​​​ച്ച​​​ത്.

സ്പീ​​​ക്ക​​​റെ കൂ​​​ടാ​​​തെ കൃ​​​ത്യം 70 പേ​​​രു​​​ടെ പി​​​ന്തു​​​ണ മാ​​​ത്ര​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന സ​​​ർ​​​ക്കാ​​​ർ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​ല​​​പ്പോ​​​ഴും സ്പീ​​​ക്ക​​​ർ എ.​​​സി. ജോ​​​സി​​​ന്‍റെ കാ​​​സ്റ്റിം​​​ഗ് വോ​​​ട്ടി​​​ലാ​​​ണു നി​​​ല​​​നി​​​ന്നു പോ​​​ന്ന​​​ത്. ലോ​​​ന​​​പ്പ​​​ൻ ന​​​ന്പാ​​​ട​​​ൻ കാ​​​ലു​​​മാ​​​റി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് മൂ​​​ന്നു മാ​​​സം പൂ​​​ർ​​​ത്തി​​​യാ​​​കും മു​​​ന്പേ സ​​​ർ​​​ക്കാ​​​ർ വീ​​​ണു. പി​​​ന്നീ​​​ടു ന​​​ട​​​ന്ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ യു​​​ഡി​​​എ​​​ഫ് അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ തി​​​രി​​​ച്ചെ​​​ത്തി കെ. ​​​ക​​​രു​​​ണാ​​​ക​​​ര​​​ൻ ത​​​ന്നെ വീ​​​ണ്ടും മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി. കാ​​​ലാ​​​വ​​​ധി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ആ​​​ദ്യ കോ​​​ണ്‍​ഗ്ര​​​സ് മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ന്ന ബ​​​ഹു​​​മ​​​തി​​​യോ​​​ടെ​​​യാ​​​ണ് അ​​​ന്നു ക​​​രു​​​ണാ​​​ക​​​ര​​​ൻ അ​​​ധി​​​കാ​​​ര​​​മൊ​​​ഴി​​​ഞ്ഞ​​​ത്.

Related posts

മോട്ടോർ വാഹന വകുപ്പിൽ റിസോഴ്സ് പേഴ്സൺ ഒഴിവ്

Aswathi Kottiyoor

വാക്സിനേഷനില്‍ രണ്ടാം ഡോസുകാര്‍ക്ക് മുന്‍ഗണന; മാര്‍ഗരേഖ പുതുക്കി ഉത്തരവിറങ്ങി

Aswathi Kottiyoor

*കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന*

Aswathi Kottiyoor
WordPress Image Lightbox