24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • തെരഞ്ഞെടുപ്പ് ഫലം ഇന്ന് ; ആര് വരും ? വോട്ടെണ്ണല്‍ നടപടികള്‍ തുടങ്ങി
Kerala

തെരഞ്ഞെടുപ്പ് ഫലം ഇന്ന് ; ആര് വരും ? വോട്ടെണ്ണല്‍ നടപടികള്‍ തുടങ്ങി

സം​​​സ്ഥാ​​​ന​​​ത്തു തു​​​ട​​​ർ​​ഭ​​​ര​​​ണ​​​മോ ഭ​​ര​​ണ​​മാ​​റ്റ​​മോ? അ​​​റി​​​യാ​​​ൻ ഇ​​​നി മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ മാ​​​ത്രം. രാ​​​വി​​​ലെ എ​​​ട്ട​​​ര മു​​​ത​​​ൽ ഇ​​​ല​​​ക്‌ട്രോണി​​​ക് വോ​​​ട്ടിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ൾ എ​​​ണ്ണി​​​ത്തു​​​ട​​​ങ്ങി​​​യാ​​​ൽ 15 മി​​​നി​​​റ്റി​​​നു​​​ള്ളി​​​ൽ ആ​​​ദ്യ ഫ​​​ല​​​സൂ​​​ച​​​ന​​​ക​​​ൾ ല​​​ഭ്യ​​​മാ​​​കും. രാ​​​വി​​​ലെ പ​​ത്തോ​​ടെ ആ​​​ദ്യ​​​റൗ​​​ണ്ട് വോ​​​ട്ടെ​​​ണ്ണ​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​കും. അ​​തോ​​ടെ ട്രെ​​ൻ​​ഡ് അ​​റി​​യാം.

ഉ​​​ച്ച​​​യ്ക്കു മു​​​ന്പുത​​​ന്നെ ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക് വോ​​​ട്ടിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ൾ എ​​​ണ്ണി​​​ത്തീ​​​രും. എ​​​ന്നാ​​​ൽ, ത​​പാ​​ൽ വോ​​ട്ടു​​ക​​ൾ കൂ​​ടി എ​​ണ്ണി​​ത്തീ​​രേ​​ണ്ട​​തി​​നാ​​ൽ ചെ​​​റി​​​യ ഭൂ​​​രി​​​പ​​​ക്ഷ​​​മു​​​ള്ള​​വ​​രു​​ടെ വി​​ജ​​യം വ്യ​​​ക്ത​​​മാ​​​യി പ​​​റ​​​യാ​​​നാ​​വി​​ല്ല. സം​​​സ്ഥാ​​​ന​​​ത്തെ 106 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ 4,000- 5,000 വ​​രെ ത​​​പാ​​​ൽ വോ​​​ട്ടു​​​ക​​​ളു​​ണ്ട്. അ​​ത്ത​​രം സാ​​ഹ​​ച​​ര്യ​​ത്തി​​ൽ അ​​ങ്ങ​​നെ​​യു​​ള്ള​​വ​​രു​​ടെ അ​​ന്തി​​മഫ​​ലം വൈ​​കി​​യേ​​ക്കും.

ത​​​പാ​​​ൽ വോ​​​ട്ടു​​​ക​​​ൾ രാ​​​വി​​​ലെ എ​​​ട്ടി​​​ന് എണ്ണിത്തുട​​​ങ്ങും. ഒ​​​രു ത​​​പാ​​​ൽ വോ​​​ട്ട് എ​​​ണ്ണാ​​​ൻ 40 സെ​​​ക്ക​​​ൻ​​​ഡ് വേ​​​ണ്ടി വ​​​രും. മു​​​ഴു​​​വ​​​ൻ ത​​​പാ​​​ൽവോ​​​ട്ടു​​​ക​​​ളും എ​​​ണ്ണി​​​ത്തീ​​​രാ​​​ൻ ഏ​​​ഴു മു​​​ത​​​ൽ എ​​​ട്ടു മ​​​ണി​​​ക്കൂ​​​ർ വ​​​രെ വേ​​​ണ്ടിവ​​​രു​​​മെ​​​ന്നാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍റെ നി​​ഗ​​മ​​നം. വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ മു​​​ഴു​​​വ​​​ൻ ഫ​​​ല​​​ങ്ങ​​​ളും ല​​​ഭ്യ​​​മാ​​​കും.

ഇ​​​വി​​​എ​​​മ്മു​​​ക​​​ളു​​​ടെ ഫ​​​ലം ഓ​​​രോ പ​​​ത്തു മി​​​നി​​​റ്റി​​​ലും ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​ൾ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. സാ​​​ങ്കേ​​​തി​​​ക ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ വൈ​​​കി​​​യാ​​​ൽ സ​​​മ​​​യം പി​​​ന്നെ​​​യും നീ​​ളും. ഇ​​​ത്ത​​​വ​​​ണ എ​​​ല്ലാ​​​വ​​​ർ​​​ക്കും വീ​​​ട്ടി​​​ലി​​​രു​​​ന്നു മാ​​ത്ര​​മേ ഫ​​​ലം നി​​​രീ​​​ക്ഷി​​​ക്കാ​​​ൻ ക​​​ഴി​​​യൂ. ആ​​​ഹ്ലാ​​​ദ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ നി​​​രോ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്.

ഫ​ല​മ​റി​യാ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കും തെ​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ല​​​മ​​​റി​​​യാ​​​ൻ വി​​​പു​​​ല​​​മാ​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ. ക​​​മ്മീ​​​ഷ​​​ന്‍റെ വെ​​​ബ്സൈ​​​റ്റാ​​​യ https://results.eci.gov.in/ വോ​​​ട്ടെ​​​ണ്ണ​​​ൽ പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​തി​​​ന​​​നു​​​സ​​​രി​​​ച്ച് ഫ​​​ലം ല​​​ഭ്യ​​​മാ​​​കും. ക​​​മ്മീ​​​ഷ​​​ന്‍റെ ’വോ​​​ട്ട​​​ർ ഹെ​​​ൽ​​​പ്‌​​​ലൈ​​​ൻ ആ​​​പ്പി’​​​ലൂ​​​ടെ​​​യും ഫ​​​ലം അ​​​റി​​​യാം. ആ​​​പ്പ് ഗൂ​​​ഗി​​​ൾ പ്ലേ ​​​സ്റ്റോ​​​റി​​​ൽനി​​​ന്ന് ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യാം. മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്ക് ജി​​​ല്ലാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും വോ​​​ട്ടെ​​​ണ്ണ​​​ൽ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും സ​​​ജ്ജീ​​​ക​​​രി​​​ച്ച മീ​​​ഡി​​​യ സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ “ട്രെ​​​ൻ​​​ഡ് ടി​​​വി’ വ​​​ഴി​​​യും വോ​​​ട്ടെ​​​ണ്ണ​​​ൽ പു​​​രോ​​​ഗ​​​തി​​​യും ഫ​​​ല​​​വും അ​​​റി​​​യാം. മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്ക് സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ൽ ഐ​​​പി​​​ആ​​​ർ​​​ഡി സ​​​ജ്ജീ​​​ക​​​രി​​​ച്ച മീ​​​ഡി​​​യ സെ​​​ന്‍റ​​​ർ വ​​​ഴി​​​യും ഫ​​​ലം അ​​​റി​​​യാം.

ഒ​ത്തുകൂ​ടി​യാ​ൽ ക​ടു​ത്ത ന​ട​പ​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ജ​​​യാ​​​ഘോ​​​ഷ​​ങ്ങ​​ൾ നി​​രോ​​ധി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ൽ വോ​​​ട്ടെ​​​ണ്ണ​​​ൽ കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ക്കു മു​​​ന്നി​​​ൽ ആ​​​ളു​​ക​​ൾ ഒ​​​ത്തു​​​കൂ​​​ടാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കാ​​​തെ പോ​​​ലീ​​​സ് ക്ര​​​മീ​​​ക​​​ര​​​ണം. നി​​​രോ​​​ധ​​​നം ലം​​​ഘി​​​ച്ചു വോ​​​ട്ടെ​​​ണ്ണ​​​ൽ കേ​​​ന്ദ്ര​​​ത്തി​​​നു മു​​​ന്നി​​​ലെ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ ദു​​​ര​​​ന്തപ്ര​​​തി​​​ക​​​ര​​​ണ നി​​​യ​​​മ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ക​​​ർ​​​ശ​​​ന നി​​​യ​​​മന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കും.

വോ​​​ട്ടെ​​​ണ്ണ​​​ൽ തീ​​​രു​​​ന്ന​​​തു​​​വ​​​രെ കൗ​​​ണ്ടിം​​​ഗ് കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ശ​​​ക്ത​​​മാ​​​യ സു​​​ര​​​ക്ഷ​​​യു​​​ണ്ടാ​​​കും. പ​​​ട്രോ​​​ളിം​​​ഗ് സം​​​ഘ​​​ത്തെ നി​​​യോ​​​ഗി​​​ക്കേ​​​ണ്ട ചു​​​മ​​​ത​​​ല അ​​​ത​​​ത് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ​​ക്കാ​​ണ്.

114 കേ​​ന്ദ്ര​​ങ്ങ​​ൾ, 633 കൗ​​​ണ്ടിം​​​ഗ് ഹാ​​​ളു​​​ക​​​ൾ

തി​​രു​​വ​​ന​​ന്ത​​പു​​രം: 114 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യി 633 കൗ​​​ണ്ടിം​​​ഗ് ഹാ​​​ളു​​​ക​​​ളി​​​ലാ​​ണു വോ​​​ട്ടെ​​​ണ്ണ​​​ൽ. ഇ​​​തി​​​ൽ 527 ഹാ​​​ളു​​​ക​​​ളി​​​ൽ ഇ​​​ലക്‌ട്രോണി​​​ക് വോ​​​ട്ടിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ളും 106 എ​​​ണ്ണ​​​ത്തി​​​ൽ ത​​​പാ​​​ൽ ബാ​​​ല​​​റ്റു​​​ക​​​ളും എ​​​ണ്ണും. മ​​​ല​​​പ്പു​​​റം ലോ​​​ക്സ​​​ഭാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് 2594 ബാ​​​ല​​​റ്റ് യൂ​​​ണി​​​റ്റു​​​ക​​​ളും 2578 ക​​​ണ്‍​ട്രോ​​​ൾ യൂ​​​ണി​​​റ്റു​​​ക​​​ളു​​​മാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത്.

തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന് 5,84,238 ത​​​പാ​​​ൽ ബാ​​​ല​​​റ്റു​​​ക​​​ളാ​​​ണ് ആ​​​കെ വി​​​ത​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​ള്ള​​ത്. ഇ​​​തി​​​ൽ ഏ​​​താ​​​ണ്ട് അ​​​ഞ്ചു ല​​​ക്ഷ​​​ത്തോ​​​ളം വോ​​​ട്ടു​​​ക​​​ൾ തി​​​രി​​​കെ​​​യെ​​​ത്തി.

Related posts

റേഷൻ വിതരണം: പരാതികൾ ഭക്ഷ്യ കമ്മീഷൻ നൽകാം

Aswathi Kottiyoor

ഇ​ന്ത്യ​ക്ക് ആ ​ശ്വാ​സ​വു​മാ​യി ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ച​ര​ക്ക് വി​മാ​നം പ​റ​ന്നു​യ​ർ​ന്നു

Aswathi Kottiyoor

തട്ടിയത് 100 കോടിയിലേറെ; ചെലവഴിച്ചത്‌ ആഡംബരത്തിന്, ഗോവന്‍ കാസിനോകളില്‍ കളിച്ചുകളഞ്ഞത് 50 കോടിയോളം

Aswathi Kottiyoor
WordPress Image Lightbox