27.8 C
Iritty, IN
July 7, 2024
  • Home
  • Iritty
  • ഇ​രി​ട്ടി മേ​ഖ​ല​യി​ല്‍ ഉ​ള്‍​നാ​ട​ന്‍ പാ​ത​ക​ള്‍ അ​ട​യ്ക്കും
Iritty

ഇ​രി​ട്ടി മേ​ഖ​ല​യി​ല്‍ ഉ​ള്‍​നാ​ട​ന്‍ പാ​ത​ക​ള്‍ അ​ട​യ്ക്കും

ഇ​രി​ട്ടി: കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്ര​ണാ​തീ​ത​മാ​യ ഇ​രി​ട്ടി മേ​ഖ​ല​യി​ല്‍ ഉ​ള്‍​നാ​ട​ന്‍ പാ​ത​ക​ള്‍ അ​ട​ച്ച് ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തും. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യു​ള്ള കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ക​ടു​ത്ത നി​യ​ന്ത്ര​ണ​ത്തോ​ടൊ​പ്പം രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ വാ​ര്‍​ഡ് അ​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​ള്‍​നാ​ട​ന്‍ റോ​ഡു​ക​ള്‍ അ​ട​ച്ച് ചെ​റു​റോ​ഡി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​ത​ത്തി​ന് ഉ​ള്‍​പ്പെ​ടെ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്താ​ൻ സു​ര​ക്ഷാ​സ​മി​തി തീ​രു​മാ​നി​ച്ച​ത്.
ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യി​ലാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യു​ള്ള രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യി​ട്ടു​ള്ള​തെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ഗ​മ​നം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ച്ച ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ എ​ട​ക്കാ​നം, കീ​ഴൂ​ര്‍​കു​ന്ന്, ന​രി​ക്കു​ണ്ടം, വി​കാ​സ് ന​ഗ​ര്‍ എ​ന്നീ വാ​ര്‍​ഡു​ക​ളി​ലെ പോ​ക്ക​റ്റ് റോ​ഡു​ക​ള്‍ ഇ​ന്നു​മു​ത​ല്‍ അ​ട​ച്ച് ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന റോ​ഡ് ഒ​ഴി​കെ വാ​ര്‍​ഡ്പ​രി​ധി​യി​ലെ ഉ​ള്‍​നാ​ട​ന്‍ പാ​ത​ക​ള്‍ പൂ​ര്‍​ണ​മാ​യും അ​ട​ച്ച് പോ​ലി​സ് കാ​വ​ല്‍ ഏ​ര്‍​പ്പെ​ടു​ത്തും.
അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍​ക്ക​ല്ലാ​തെ വാ​ര്‍​ഡ് പ​രി​ധി​യി​ല്‍​നി​ന്ന് ആ​ളു​ക​ള്‍ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് നി​ർ​ദേ​ശ​മു​ണ്ട്.
അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ ഹോം ​ഡെ​ലി​വ​റി സം​വി​ധാ​ന​ത്തി​ലൂ​ടെ വീ​ടു​ക​ളി​ലെ​ത്തി​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കും. മ​രു​ന്നു​ക​ള്‍ ഉ​ള്‍​പ്പെ​ടെ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ള്‍ മു​ഖേ​ന​യും വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ മു​ഖേ​ന​യും ആ​വ​ശ്യ​ക്കാ​ര്‍​ക്ക് വീ​ടു​ക​ളി​ലെ​ത്തി​ച്ചു ന​ല്‍​കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും വാ​ര്‍​ഡു​ത​ല ജാ​ഗ്ര​താ​സ​മി​തി മു​ഖേ​ന ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
ഇരുപതില്‍ ​കൂ​ടു​ത​ല്‍ രോ​ഗി​ക​ളു​ള്ള വാ​ര്‍​ഡു​ക​ള്‍ സ​മാ​ന​രീ​തി​യി​ല്‍ അ​ട​ച്ച് ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.

Related posts

മു​ഖ്യ​മ​ന്ത്രി​യെ ആ​ക്ഷേ​പി​ച്ച ആ​റ​ളം ഫാം ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്പെ​ൻ​ഷ​ൻ

Aswathi Kottiyoor

ബാ​ങ്കു​ക​ൾ ജ​പ്തി​ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തണം: ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്

Aswathi Kottiyoor

ആറളം ഫാമിൽ ലക്ഷങ്ങളുടെ ബസ്സുകൾ കട്ടപ്പുറത്ത്

Aswathi Kottiyoor
WordPress Image Lightbox