26.1 C
Iritty, IN
November 22, 2024
  • Home
  • Kelakam
  • കേളകം എസ് എച്ച് ഒ വിപിന്‍ദാസിന്റെ നേതൃത്വത്തില്‍ കേളകം, കൊട്ടിയൂര്‍, കണിച്ചാര്‍ പഞ്ചായത്തുകളിലെ വ്യാപാരി പ്രതിനിധികളുമായി കേളകം പോലീസ് സ്റ്റേഷനില്‍ യോഗം ചേര്‍ന്നു…………
Kelakam

കേളകം എസ് എച്ച് ഒ വിപിന്‍ദാസിന്റെ നേതൃത്വത്തില്‍ കേളകം, കൊട്ടിയൂര്‍, കണിച്ചാര്‍ പഞ്ചായത്തുകളിലെ വ്യാപാരി പ്രതിനിധികളുമായി കേളകം പോലീസ് സ്റ്റേഷനില്‍ യോഗം ചേര്‍ന്നു…………

കോവിഡ് അതിരൂക്ഷ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കേളകം എസ് എച്ച് ഒ വിപിന്‍ദാസിന്റെ നേതൃത്വത്തില്‍ കേളകം, കൊട്ടിയൂര്‍, കണിച്ചാര്‍ പഞ്ചായത്തുകളിലെ വ്യാപാരി പ്രതിനിധികളുമായി കേളകം പോലീസ് സ്റ്റേഷനില്‍ യോഗം ചേര്‍ന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ കടയുടമകള്‍ക്ക് പോലീസ് നിര്‍ദ്ദേശം നല്‍കി.
കടകളില്‍ രണ്ട് സാനിറ്റെസറുകള്‍ വെയ്ക്കുക, ഒന്ന് കടയുടമയ്ക്കും മറ്റൊന്ന് വരുന്ന ആളുകള്‍ക്കുമായാണ് ഉപയോഗിക്കേണ്ടത്, സാമൂഹിക അകലം പാലിക്കുന്നതിനായി കടകള്‍ക്ക് മുന്നില്‍ വൃത്തം വരയ്ക്കണം. കടകളില്‍ എത്തുന്നവരുടെ പേരും ഫോണ്‍ നമ്പറുകളും കടക്കാര്‍ തന്നെ എഴുതണമെന്ന് എസ് എച്ച് ഒ വിപിന്‍ദാസ് യോഗത്തില്‍ വ്യാപാരികളോട് ആവശ്യപ്പെട്ടു. എന്നാല്‍ ഈ മൂന്ന് പഞ്ചായത്തുകളിലും കടകള്‍ തുറക്കുന്നതും അടയ്ക്കുന്നതിനും സമയ ഏകീകരണം വേണമെന്ന് യോഗത്തില്‍ ആവിശ്യമുയര്‍ന്നു. ഈ ആവിശ്യം പഞ്ചായത്ത് സേഫ്റ്റി കമ്മിറ്റി ചേര്‍ന്നതിനു ശേഷം തീരുമാനമെടുക്കുമെന്ന് വ്യാപാരികള്‍ അറിയിച്ചു.

ജനങ്ങള്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കടകളില്‍ ഒരേസമയം കൂടുതല്‍ ആളുകളെ കയറ്റരുതെന്നും അദ്ദേഹം പറഞ്ഞു. കണിച്ചാര്‍, കേളകം, കൊട്ടിയൂര്‍ പഞ്ചായത്തുകളിലെ വ്യാപാര പ്രതിനിധികളായ ജോര്‍ജ്കുട്ടി വാളു വെട്ടിക്കല്‍, ജോസഫ് പാറയ്ക്കല്‍, ജോണ്‍ കാക്കരമറ്റം, മത്തായി മുലേച്ചാലില്‍, സി.കെ വിനോദ്, ജോസ് ആവണംകോട്ട്, ടി.പി ഷാജി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു

Related posts

യു എസ് എസ് കിട്ടിയ കുട്ടികളെ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ആദരിച്ചു.

Aswathi Kottiyoor

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച് കേളകത്ത് വച്ച് നടത്തിയ കേളകം Ever Green Friends ലഹരിവിരുദ്ധ ദിന സെമിനാറിൽ SSLC, plus 2 ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സ്നേഹോപഹാരം നൽകി

Aswathi Kottiyoor

ശിഹാബ് തങ്ങൾ സ്മാരക സൗധം ഫണ്ട് ഉദ്ഘാടനം നടത്തി

Aswathi Kottiyoor
WordPress Image Lightbox