24.2 C
Iritty, IN
July 8, 2024
  • Home
  • Iritty
  • കോവിഡ് അതിതീവ്ര വ്യാപനം – മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം നഗരസഭാ സേഫ്റ്റി കമ്മിറ്റി
Iritty

കോവിഡ് അതിതീവ്ര വ്യാപനം – മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം നഗരസഭാ സേഫ്റ്റി കമ്മിറ്റി

ഇരിട്ടി : കോവിഡ് അതിതീവ്ര വ്യാപനം മുമ്പെങ്ങുമില്ലാത്തവിധം ഇരിട്ടി നഗരസഭാ പരിധിയില്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ചൊവ്വാഴ്ച ചേർന്ന നഗരസഭാ സേഫ്റ്റി കമ്മിറ്റി യോഗം ജനങ്ങളോടഭ്യർത്ഥിച്ചു. മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിന് പരിശോധന ശക്തമാക്കാനും യോഗം തീരുമാനിച്ചു. യോഗത്തിന്റെ മറ്റ് തീരുമാനങ്ങൾ.
വ്യാപാര സ്ഥാപനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങളും സമയക്രമവും കൃത്യമായി പാലിക്കണം . വ്യാപാര സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ തുടരും . നിരോധനാജ്ഞ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള വാര്‍ഡുകളില്‍ വാര്‍ഡുതല ജാഗ്രതാ സമിതികള്‍ അടിയന്തരമായി ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുവാന്‍ വാര്‍ഡു കൗണ്‍സിലര്‍മാരും ജാഗ്രതാ സമിതി കൗണ്‍വീനര്‍മാരും ശ്രദ്ധിക്കണം. വിവാഹ ചടങ്ങുകളിൽ പരമാവധി 50 ആളുകള്‍ക്കും, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങുകള്‍, എന്നിവയില്‍ 20 ആളുകള്‍ക്കും മാത്രമേ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം പങ്കെടുക്കുവാന്‍ സാധിക്കുകയുള്ളൂ. ഇത് കർശനമായും പാലിക്കണം. മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി നിജപ്പെടുത്തിയിട്ടുണ്ട്.
ഇരിട്ടി എം.ജി. കോളേജ് ഇലക്ഷന്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന്‍റെ പരിസര വാര്‍ഡുകളില്‍ കോവിഡ് വ്യാപനം അധികരിച്ചു വരുന്നതിനാലും, മെയ് 2 ന് കൗണ്ടിംഗ് നടക്കുന്നതിനാലും ടി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിന് ബഹു. ജില്ലാകളക്ടര്‍ക്ക് ശുപാര്‍ശ നല്‍കാനും യോഗം തീരുമാനിച്ചു.

Related posts

ലഹരിയുടെ പക്ഷികൾ🚬🚬 കവർന്നെടുത്ത മലയോരമേഖല 💊 അന്വേഷണപരമ്പര അവസാന ഭാഗം

Aswathi Kottiyoor

യുവാവ് തീ കൊളുത്തി മരിച്ച നിലയില്‍

Aswathi Kottiyoor

നാഗപ്രതിഷ്ഠാ ദിനം

Aswathi Kottiyoor
WordPress Image Lightbox