20.8 C
Iritty, IN
November 23, 2024
  • Home
  • Iritty
  • എടൂർ പള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം…………..
Iritty

എടൂർ പള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം…………..

എടൂർ: സെന്റ് മേരീസ് ഫൊറോനാ പള്ളി സ്്ഥാപിക്കപ്പെട്ടതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തിരി തെളിയും. 2022 ജനുവരി ആദ്യവാരം വരെ നീളുന്ന ആഘോഷങ്ങൾ വൈകിട്ട് 4.30 ന് തലശ്ശേരി സഹായ മെത്രാൻ മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. കുർബാനയിൽ ഫൊറോന വികാരി ഫാ. ആന്റണി മുതുകുന്നേൽ, അസിസ്റ്റന്റ് വികാരി ഫാ. ജേക്കബ് വട്ടുകളം എന്നിവർ സഹകാർമ്മികരായിരിക്കും. കോവിഡ് പ്ലോട്ടോക്കോൾ കർശനമായി പാലിക്കേണ്ടതിനാൽ 1350 വീടുകൾ ഉള്ള ഇടവകയിൽ നിന്ന് പ്രാതിനിധ്യ സ്വഭാവത്തിൽ തിരഞ്ഞെടുക്കപ്പെട്ട 30 പേർക്ക് മാത്രമാണ് ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ അവസരം. ഓൺലൈൻ സംപ്രേഷണം ഉണ്ടാവും.
മലബാർ കുടിയേറ്റത്തിന്റെ ഭാഗമായി എടൂരിൽ എത്തിയവരുടെ നേതൃത്വത്തിൽ 1946 ൽ തോട്ടം ഭാഗത്ത് കിഴക്കേപീടികയ്ക്കൽ റൈറ്റർ വർഗീസിന്റെ സ്ഥലത്ത് ഷെഡ് കെട്ടിയാണ് സ്ഥിരം കുർബാന അർപ്പിക്കുന്നതിനുള്ള പള്ളി ആരംഭിച്ചതെന്നാണ് ചരിത്രം. താൽക്കാലിക ഷെഡിൽ തുടക്കമിട്ട പള്ളി പിന്നീട് എടൂരിലേക്ക് മാറ്റി സ്ഥാപിച്ചു. ആദ്യ കാലത്ത് പേരാവൂരിൽ നിന്ന് ഫാ. ജോസഫ് കുത്തൂർ നടന്നു വന്നാണ് കുർബാന അർപ്പിച്ചിരുന്നത്. 1947 ൽ ആദ്യ ഇടവക വികാരി ഫാ. സി.ജെ.വർക്കി നിയമതിനായി. 1948 ലെ പെന്തക്കുസ്താ തിരുനാളിൽ പുതിയ കെട്ടിടം വെഞ്ചരിച്ച് ദിവ്യബലി അർപ്പിച്ചു.
1965 ൽ ഫാ. ജോസഫ് കൊല്ലംപറമ്പിൽ വികാരിയായി ചുമതല ഏറ്റതിനു ശേഷം ഇടവകാംഗങ്ങളുടെ നേതൃത്വത്തിലാണ് ഇന്ന് നാം കാണുന്ന പുതിയ പള്ളി 1970 ൽ പണിതത്. ഫൊറോന പള്ളിയായും മരിയൻ തീർത്ഥാടന കേന്ദ്രമായും ദൈവ കരുണയുടെ തീർത്ഥാടന കേന്ദ്രമായും ഉയർത്തപ്പെട്ട എടൂരിലെ പരിശുദ്ധ അമ്മയുടെ സാന്നിധ്യത്തെ എടൂരമ്മയെന്നും നാനാജാതി മതസ്ഥർ ഭക്തിനിർഭരതയോടെ വിളിക്കുന്നു.
ഇന്നത്തെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്കായി മാസങ്ങൾക്ക് മുൻപ് ചർച്ചകൾ നടത്തി വിപുലമായ പദ്ധതികൾ തീരുമാനിച്ചിരുന്നതാണെങ്കിലും കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ചടങ്ങു മാത്രമാക്കിയതായി ചെയർമാൻ ഫാ. ആന്റണി മുതുകുന്നേൽ, ജനറൽ കൺവീനർ പി.ജെ.പോൾ, ട്രഷറർ പി.വി.ജോസഫ് പാരിക്കാപ്പള്ളി എന്നിവർ അറിയിച്ചു. പ്ലാറ്റിനം ജൂബിലി സ്മാരകമായി ഇടവക സമൂഹം പണിത 2 വീടുകളുടെ താക്കോൽ കൂടി മാർ ജോസഫ് പാംപ്‌ളാനി കൈമാറും. ഇതോടെ ജൂബിലി സ്മാരകമായി എടുർ ഇടവകാ സമൂഹം പണിത വീടുകളുടെ എണ്ണം 12 ആയി. 2022 ജനുവരി ആദ്യ വാരം പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളിനോടനുബന്ധിച്ചാണ് പ്ലാറ്റിനം ജൂബിലി സമാപനം. ഇതിനിടയിൽ വിവിധ മത്സരങ്ങൾ, സമർപ്പിതരുടെയും പ്രവാസികളൂടെയും സംഗമങ്ങൾ, നിർധനരെ സഹായിക്കാനുള്ള ജീവകാരുണ്യ നിധി, പള്ളിമുറ്റ നവീകരണം, കവാടം സ്ഥാപിക്കാൽ, നെടുമുണ്ട വിശുദ്ധ യൂദാശ്ലാഹയുടെ തീർഥാടന കേന്ദം നവീകരിക്കൽ, സ്‌നേഹ വീട് നിർമാണം എന്നിങ്ങനെ ജൂബിലി സ്മാരകമായി വിവിധ പരിപാടികളും ലക്ഷ്യമിടുന്നുണ്ടെങ്കിലും അടുത്ത ഘട്ടം പ്രവർത്തനങ്ങൾ കോവിഡ് ഭീഷണി ഒഴിവായ ശേഷം നടത്താനാണ് തീരുമാനം.

Related posts

ഇരിട്ടി എക്സൈസ് സർക്കിൾ താലൂക്ക് തല ലഹരി വിരുദ്ധ വെബിനാർ സംഘടിപ്പിക്കുന്നു.

Aswathi Kottiyoor

കുയിലൂർ മയിൽകുന്നിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു

Aswathi Kottiyoor

കീഴൂർ മഹാദേവ ക്ഷേത്രത്തിൽ നിറയാഘോഷം നടത്തി

Aswathi Kottiyoor
WordPress Image Lightbox