23.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ ക്വാറന്റീൻ പാലിക്കണം
Kerala

ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ ക്വാറന്റീൻ പാലിക്കണം

ജനിതക മാറ്റം വന്ന വൈറസുകളുടെ സാന്നിദ്ധ്യം രണ്ടാം തരംഗത്തിൽ ശക്തമാണെന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്നവർ കർശനമായി ക്വാറന്റീൻ പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ക്വാറന്റീൻ ലംഘിക്കുന്നവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കും.
ബ്രേയ്ക് ദ ചെയിൻ ക്യാമ്പെയിൻ ഗ്രാമ പ്രദേശങ്ങളിൽ കൂടുതൽ ശക്തമാക്കേണ്ടതുണ്ട്. അതിന്റെ ഉത്തരവാദിത്വം അതാത് തദ്ദേശഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കണം. ആൾക്കൂട്ടങ്ങൾ ഒഴിവാക്കുന്നതും മാസ്‌കുകൾ ധരിക്കുന്നതും ഉൾപ്പെടെ കോവിഡ് പ്രതിരോധ മാർഗങ്ങളെല്ലാം കൃത്യമായി നടപ്പിൽ വരുത്തുന്നു എന്നുറപ്പിക്കാൻ ഓരോ തദ്ദേശഭരണ സ്ഥാപനവും ആരോഗ്യകരമായ മത്സരബുദ്ധിയോടെ പ്രവർത്തിക്കണം. അത്തരത്തിൽ മികച്ച പ്രവർത്തനങ്ങൾ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നടത്താനാകണം.
സംസ്ഥാനമൊട്ടാകെയുള്ള 15000ത്തോളം വരുന്ന വിഎച്ച്എസ്‌സി എൻഎസ്എസ് ഒന്നാം വർഷ വോളണ്ടിയർമാർ അവരവരുടെ പ്രദേശവാസികൾക്ക് വേണ്ടി കോവിഡ് വാക്‌സിൻ ഓൺലൈൻ രജിസ്‌ടേഷനു ടെലി ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Related posts

വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തൊ​ഴി​ൽ​മേ​ള​ക​ൾ എ​ല്ലാ ജി​ല്ല​ക​ളി​ലും: മന്ത്രി

Aswathi Kottiyoor

പുതിയ വാഹനം വാങ്ങുന്നവർക്ക് ഇളവ്; പഴയത് പൊളിക്കാൻ നയം പ്രഖ്യാപിച്ച് മോദി.

Aswathi Kottiyoor

കണ്ണൂർ ഗവ. എഞ്ചീനീയറിംഗ് കോളേജിൽ ബി ടെക് അലോട്ട്‌മെൻറ് ലഭിച്ചവർ ഒക്ടോബർ ആറ് മുതൽ

Aswathi Kottiyoor
WordPress Image Lightbox