22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വാരാന്ത്യ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടു സ​ഹ​ക​രി​ച്ച് ജനം
Kerala

വാരാന്ത്യ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടു സ​ഹ​ക​രി​ച്ച് ജനം

കോ​​വി​​ഡി​​നെ​​തി​​രാ​​യ പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യുള്ള വാ​​രാ​​ന്ത്യ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളോ​​ട് ജ​​ന​​ങ്ങ​​ൾ പൂ​​ർ​​ണ​​മാ​​യി സ​​ഹ​​ക​​രി​​ച്ച​​തോ​​ടെ ന​​ട​​പ​​ടി​​ക​​ൾ ഫ​​ലം കാ​​ണു​​മെ​ന്നു വി​​ല​​യി​​രു​​ത്ത​​ൽ. ലോ​​ക്ക്ഡൗ​​ണി​​ന് സ​​മാ​​ന​​മാ​​യ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളാ​​ണ് ഇ​​ന്ന​​ലെ​​യും ഇ​​ന്നും സം​​സ്ഥാ​​ന​​ത്ത്.

ഇ​​ന്ന​​ലെ മി​​ക്ക​​യി​​ട​​ങ്ങ​​ളി​​ലും പോ​​ലീ​​സ് ക​​ർ​​ശ​​ന പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യി​​രു​​ന്നു. അ​​തി​​ർ​​ത്തി ക​​ട​​ന്നെ​​ത്തു​​ന്ന വാ​​ഹ​​ന​​ങ്ങ​​ൾ തീ​രെ കു​​റ​​ഞ്ഞു. ന​​ഗ​​രമേ​​ഖ​​ല​​ക​​ളി​​ൽ രാ​​വി​​ലെ അ​​ൽ​​പം തി​​ര​​ക്കു​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ലും ഉ​​ച്ച​​യോ​​ടെ പ​​ല​​യി​​ട​​ങ്ങ​​ളി​​ലും നി​​ര​​ത്തു​​ക​​ൾ വി​​ജ​​ന​​മാ​​യി​.

കെ​​എ​​സ്ആ​​ർ​​ടി​​സി 60 ശ​​ത​​മാ​​നം സ​​ർ​​വീ​സു​ക​ൾ ന​​ട​​ത്തി​​യി​​രു​​ന്നു​​വെ​​ങ്കി​​ലും യാ​​ത്ര​​ക്കാ​​ർ കു​​റ​​വാ​​യി​​രു​​ന്നു. വാ​​ക്സി​​നേ​​ഷ​​ൻ കേ​​ന്ദ്ര​​ങ്ങ​​ൾ, പാ​​ഴ്സ​​ൽ സ​​ർ​​വീ​​സു​​ള്ള ഹോ​​ട്ട​​ലു​​ക​​ൾ തു​​ട​​ങ്ങി​​യ​​വ പ്ര​​വ​​ർ​​ത്തി​​ച്ചു. അ​​വ​​ശ്യ​​സാ​​ധ​​ന​​ങ്ങ​​ൾ വി​​ൽ​​ക്കു​​ന്ന ക​​ട​​ക​​ളും തു​​റ​​ന്നു പ്ര​​വ​​ർ​​ത്തി​​ച്ചു.

നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ലും ഇ​​ന്ന​​ലെ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി പ​​രീ​​ക്ഷ​​ക​​ൾ ന​​ട​​ന്നു. കോ​​വി​​ഡ് വ്യാ​​പ​​നം അ​​തി​​തീ​​വ്ര​​മാ​​കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ സം​​സ്ഥാ​​ന​​ത്ത് വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ലും നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ ക​​ടു​​പ്പി​​ക്കാ​​നാ​​ണ് സ​​ർ​​ക്കാ​​ർ ആ​​ലോ​​ചി​​ക്കു​​ന്ന​​ത്.

Related posts

കൃഷി വകുപ്പിൽ ഇനി പദ്ധതി നടത്തിപ്പുകാർ തന്നെ ക്രമക്കേടും പരിശോധിക്കും

Aswathi Kottiyoor

കാ​​​​ര​​​​വാ​​​​ൻ ടൂ​​​​റി​​​​സം പ​​​​ദ്ധ​​​​തി സം​​​​സ്ഥാ​​​​ന​​​​ത്ത് ന​​​​ട​​​​പ്പാ​​​​ക്കു​​​​മെ​​​​ന്നു മ​​​​ന്ത്രി മു​​​​ഹ​​​​മ്മ​​​​ദ് റി​​​​യാ​​​​സ്

Aswathi Kottiyoor

കര്‍ഷകര്‍ക്ക് വന്‍ പദ്ധതികള്‍; 16.5 ലക്ഷം കോടിയുടെ വായ്പാ പദ്ധതി; കര്‍ഷക ക്ഷേമത്തിന് 75,060 കോടി………

Aswathi Kottiyoor
WordPress Image Lightbox