പതിനെട്ടു വയസിനു മുകളിലുള്ളവർക്ക് കോവിഡ് വാക്സിൻ സ്വകാര്യ കേന്ദ്രങ്ങളിൽനിന്നും മാത്രമെന്ന് സൂചന. ഈ മാസം 28 മുതൽ 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് രജിസ്ട്രേഷൻ നടത്താമെങ്കിലും വാക്സിനേഷൻ സ്വകാര്യകേന്ദ്രങ്ങളിലൂടെ മാത്രമാകുമെന്നാണ് പുറത്തുവരുന്ന സൂചന.
സംസ്ഥാനങ്ങൾക്ക് വാക്സിൻ നൽകില്ലെന്നും കേന്ദ്രസർക്കാരിനു മാത്രമാകും നൽകുകയെന്നുമാണ് കമ്പനികൾ അറിയിച്ചിരിക്കുന്നത്. സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങൾക്ക് കമ്പനികളിൽനിന്ന് നേരിട്ട് വാക്സിൻ വാങ്ങാം. സംസ്ഥാനങ്ങൾക്ക് കമ്പനികൾ വാക്സിൻ നൽകില്ല.
കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകുമെങ്കിലും 45 വയസിന് മുകളിലുള്ളവരെയാണ് പരിഗണിക്കുക. കോവിൻ പോർട്ടലിൽ ഏപ്രിൽ 28 മുതൽ 18 കഴിഞ്ഞവർക്ക് വാക്സിൻ രജിസ്ട്രേഷൻ നടത്താം. ഇതിലൂടെ ലഭിക്കുന്നത് സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളായിരിക്കും.
ഇവിടെ വാക്സിന് പണം മുടക്കേണ്ടിവരും. സ്വകാര്യ ആശുപത്രികളിൽ ഒരു ഡോസ് കോവീഷീൽഡ് വാക്സിന് 600 രൂപയും കോവാക്സിന് 1200 രൂപയുമാണ് വില.