21.6 C
Iritty, IN
November 21, 2024
  • Home
  • Thiruvanandapuram
  • സിനിമാ മേഖല വീണ്ടും പ്രതിസന്ധിയിൽ; ഈ മാസം 30 ഓടെ തീയറ്ററുകൾ അടക്കും
Thiruvanandapuram

സിനിമാ മേഖല വീണ്ടും പ്രതിസന്ധിയിൽ; ഈ മാസം 30 ഓടെ തീയറ്ററുകൾ അടക്കും

തിരുവനന്തപുരം:കോവിഡ് രണ്ടാം തരംഗം സിനിമ മേഖലയെ വൻ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.കോവിഡിന്റെ ആദ്യ വരവോടെ സിനിമ മേഖലയിലെ പ്രവർത്തനങ്ങളെല്ലാം നിശ്ചലമായിരുന്നെങ്കിലും വീണ്ടും മേഖലയിലെ പ്രവർത്തനങ്ങൾ സജീവമായി വരുന്നതിനിടെയാണ് കർശന നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്. ഈ മാസം മുപ്പതിന് ശേഷം തീയറ്ററുകൾ തുറക്കില്ലെന്ന് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് അറിയിച്ചു. പിൻവലിച്ച സിനിമകൾ തീയറ്ററുകൾ തുറന്നാലും പ്രദർശിപ്പിക്കില്ല. പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങരുതെന്ന് നിർമാതാക്കളുടെ സംഘടന നിർദേശം നൽകി . ചിത്രീകരണം നടക്കുന്ന സിനിമകൾ വേഗത്തിൽ പൂർത്തിയാക്കണം.
പുതിയ സിനിമകൾ റിലീസ് ചെയ്യാതിരിക്കുകയും പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ പിൻവലിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീയറ്ററുകൾ തുറക്കേണ്ട എന്ന നിലപാടിലേക്ക് തീയറ്റർ ഉടമകൾ എത്തിയത്. മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തുന്ന ചതുർമുഖം എന്ന ചിത്രം തീയറ്ററുകളിൽ നിന്നും പിൻവലിക്കുകയാണെന്നു അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.

Related posts

യു.ഡി.എഫ് ക​ള​ക്ട​റേ​റ്റ് മാർച്ച് നാളെ*

Aswathi Kottiyoor

തിരഞ്ഞെടുപ്പ് സ്പെഷ്യൽ പോലീസ് ഓഫീസർ: ഈ മാസം 31 വരെ അപേക്ഷിക്കാം…

Aswathi Kottiyoor

രാജ്യത്ത് ഓക്സിജൻ മിച്ചമുള്ള ഏക സംസ്ഥാനമായി കേരളം; 219.22 മെട്രിക് ടൺ ഓക്സിജനാണ് ഉത്പാദിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി….

Aswathi Kottiyoor
WordPress Image Lightbox