24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • പാ​യത്ത് ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി
Iritty

പാ​യത്ത് ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി

ഇ​രി​ട്ടി: പാ​യം പ​ഞ്ചാ​യ​ത്ത് സേ​ഫ്റ്റി ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ര​ജ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കി​ളി​യ​ന്ത​റ ചെ​ക്ക് പോ​സ്റ്റി​ൽ ആ​രോ​ഗ്യ വ​കു​പ്പും പോ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തു​ന്ന രോ​ഗി​ക​ളെയുംസ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​രെ​യും ക്വാ​റ​ന്‍റൈ​നി​ൽ നി​ർ​ത്തി​ക്കു​ന്ന​തി​ന് സം​വി​ധാ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ആ​രം​ഭി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളോ​ട് നി​ർ​ദേ​ശി​ച്ചു. നി​ല​വി​ലു​ള്ള രോ​ഗി​ക​ളു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലു​ള്ള​വ​രെ ക​ണ്ടെ​ത്തി ക്വാ​റ​ന്‍റൈ​നി​ൽ നി​ർ​ത്തു​ന്ന​തി​ന് വാ​ർ​ഡ് മെം​ബ​ർ​മാ​ർ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, ആ​ശാ​വ​ർ​ക്ക​ർ​മാ​ർ വാ​ർ​ഡ്ത​ല ജാ​ഗ്ര​ത സ​മി​തി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. മു​ഴു​വ​ൻ സ​മ​യ ക​ൺ​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​നം ഇ​ന്ന് മു​ത​ൽ ആ​രം​ഭി​ക്കും. ക​ട​ക​ൾ ഏ​ഴു വ​രെ​യും ഹോ​ട്ട​ലു​ക​ൾ 7.30 വ​രെ​യും പ്ര​വ​ർ​ത്തി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ചു. കെ​യ​ർ സെ​ന്‍റ​റി​ൽ ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നും വാ​ർ​ഡു​ത​ല ആ​ർ​ആ​ർ​ടീ​മി​ൽ പു​തി​യ ആ​ളു​ക​ളെ ഉൾപ്പെടു ത്താനും തീ​രു​മാ​നി​ച്ചു.

Related posts

നിറഞ്ഞ സദസ്സിൽ ആയാംഞ്ചേരി വല്യശ്മാൻ വെള്ളരി നാടകം അവതരിപ്പിച്ചു

Aswathi Kottiyoor

നിയമസഭാ തിരഞ്ഞെടുപ്പ് ; കൂട്ടുപുഴ അതിർത്തിയിൽ കേരള -കർണാടക എക്സൈസ് പരിശോധന

Aswathi Kottiyoor

ഇരിട്ടി താലൂക്ക് ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കാൻ തീരുമാനം …………

Aswathi Kottiyoor
WordPress Image Lightbox