മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനും ആവശ്യമായ നടപടികൾ ചർച്ച ചെയ്യുന്നതിനുമായി കേളകം പഞ്ചായത്ത് ഓഫീസിൽ യോഗം ചേർന്നു. ഇതിന്റെ ഭാഗമായി കേളകം ടൗണും പരിസരവും 25/04/2021 ഞായറാഴ്ച പഞ്ചായത്ത് ഹരിത കർമ്മ സേനയുടെയും, വ്യാപാരികളുടെയും, സന്നദ്ദ സംഘടനകളുടെയും നേതൃത്വത്തിൽ ശുചീകരിക്കാൻ തീരുമാനിച്ചു. വീടും പരിസരവും വൃത്തിയാക്കുന്നതിനായി ജനങ്ങളെ ബോധവൽക്കരിക്കാൻ വീടുകൾ തോറും ലഘുലേഖകൾ വിതരണം ചെയ്യും.
കേളകം പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് പുളിക്കക്കണ്ടം, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രീത ഗംഗാധരൻ, വാർഡ് മെമ്പർമാരായ ബിജു പൊരുമത്തറ, ഷിജി സുരേന്ദ്രൻ, അസി. സെക്രട്ടറി എം സി ജോഷ്വാ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ജോർജ്കുട്ടി വാളുവെട്ടിക്കൽ, ജന.സെക്രട്ടറി ജോസഫ് പാറയ്ക്കൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സന്തോഷ് ജോസഫ്, കുടുംബശ്രീ പ്രതിനിധികൾ, എൻ എസ് എസ് പ്രതിനിധികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ, ചുമട്ട് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.