24.9 C
Iritty, IN
October 4, 2024
  • Home
  • Iritty
  • ഇ​രി​ട്ടി​യി​ൽ ജനകീയ ശു​ചീ​ക​ര​ണം നാളെ
Iritty

ഇ​രി​ട്ടി​യി​ൽ ജനകീയ ശു​ചീ​ക​ര​ണം നാളെ

ഇ​രി​ട്ടി: ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ഴ​ക്കാ​ല രോ​ഗ​വ്യാ​പ​നം ത​ട​യാ​നും കോ​വി​ഡ‌് കാ​ല ശു​ചി​ത്വം ഉ​റ​പ്പാ​ക്കാ​നും 20ന‌് ​പ​ത്തി​ട​ങ്ങ​ളി​ൽ ബ​ഹു​ജ​ന ശു​ചീ​ക​ര​ണം ന​ട​ത്തും. കൂ​ളി​ച്ചെ​മ്പ്ര മു​ത​ൽ ഇ​രി​ട്ടി പു​തി​യ ബ​സ‌് സ്റ്റാ​ൻ​ഡ് വ​രെ​യു​ള്ള വ്യാ​പാ​ര, ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ പ​ത്ത‌് മേ​ഖ​ല​ക​ളാ​ക്കി തി​രി​ച്ച‌് ന​ട​ത്തു​ന്ന ശു​ചീ​ക​ര​ണ​ത്തി​ൽ സ​ന്ന​ദ്ധ, യു​വ​ജ​ന സം​ഘ​ട​ന​ക​ൾ, വ്യാ​പാ​രി​ക​ൾ, തൊ​ഴി​ലാ​ളി വി​ഭാ​ഗ​ങ്ങ​ൾ, വി​വി​ധ ക്ല​ബു​ക​ൾ എ​ന്നി​വ​ർ അ​ണി​നി​ര​ക്കും.
ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​ർ, ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. രാ​വി​ലെ എ​ട്ടു മു​ത​ലാ​ണ‌് ശു​ചീ​ക​ര​ണം. സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ കെ. ​ശ്രീ​ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ‌് ചെ​യ​ർ​മാ​ൻ പി.​പി. ഉ​സ‌്മാ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.
കൗ​ൺ​സി​ല​ർ​മാ​രാ​യ വി.​പി.​അ​ബ‌്ദു​ൾ റ​ഷീ​ദ‌്, കെ.​ന​ന്ദ​ന​ൻ, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ കെ.​സു​രേ​ഷ്, കെ.​സോ​യ, ഹെ​ൽ​ത്ത‌് ഇ​ൻ​സ‌്പെ​ക്ട​ർ കെ. ​കു​ഞ്ഞി​രാ​മ​ൻ, പി. ​അ​ശോ​ക​ൻ, അ​യൂ​ബ‌് പൊ​യി​ല​ൻ, പി.​കെ. മു​സ‌്ത​ഫ ഹാ​ജി, കെ.​സു​മേ​ഷ് കു​മാ​ർ, കെ.​ടി. ജാ​ഫ​ർ, സ​ന്തോ​ഷ് കോ​യി​റ്റി, ര​തീ​ശ​ൻ കാ​രാ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ൾ: വി ​പി അ​ബ‌്ദു​ൾ​റ​ഷീ​ദ‌് (ചെ​യ​ർ​മാ​ൻ), അ​യൂ​ബ് പൊ​യി​ല​ൻ, റെ​ജി തോ​മ​സ്, പി.​വി​ജ​യ​ൻ, കെ.​സു​മേ​ഷ് കു​മാ​ർ, നാ​സ​ർ കേ​ളോ​ത്ത്, മ​നോ​ഹ​ര​ൻ കൈ​ത​പ്രം ,സ​ന്തോ​ഷ് കോ​യി​റ്റി, രാ​മ​കൃ​ഷ്ണ​ൻ എ​ഴു​ത്ത​ൻ, കെ.​രാ​ജേ​ഷ് (വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ) പി. ​അ​ശോ​ക​ൻ (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), ഐ.​കെ.​വി​ജ​യ​രാ​ജ​ൻ, അ​ലി ഹാ​ജി, പി.​കെ.​മു​സ്ത​ഫ ഹാ​ജി, ജാ​ഫ​ർ തൗ​ഫീ​ക്ക്, പി.​ശ്യാം​ജി​ത്ത്, കെ.​ജെ. അ​പ്പ​ച്ച​ൻ, ര​തീ​ശ​ൻ, കെ.​ടി.​ജാ​ഫ​ർ, പി. ​സു​നി​ൽ​കു​മാ​ർ, പ്രി​ജേ​ഷ് അ​ളോ​റ, സി.​കെ.​ശ​ശി​ധ​ര​ൻ (ക​ൺ​വീ​ന​ർ​മാ​ർ).

Related posts

ഓണ്‍ലൈന്‍ വ്യാപാര ശൃംഖല തട്ടിപ്പ്: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

Aswathi Kottiyoor

എ ഐ ടി യു സി ജില്ലാ സമ്മേളനം ഇരിട്ടിയിൽ

Aswathi Kottiyoor

ബി ജെ പി തില്ലങ്കേരി പഞ്ചായത്ത് പഠനശിബിരം നടത്തി

Aswathi Kottiyoor
WordPress Image Lightbox