23.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • അഞ്ചിന നിർദേശങ്ങളുമായി ഡോ. മൻമോഹൻ സിംഗ്
Kerala

അഞ്ചിന നിർദേശങ്ങളുമായി ഡോ. മൻമോഹൻ സിംഗ്

കോ​​വി​​ഡ് വ്യാ​​പ​​നം രൂ​​ക്ഷ​​മാ​​യി തു​​ട​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​ക്ക് ക​​ത്ത​​യ​​ച്ച് മു​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ഡോ. ​​മ​​ൻ​​മോ​​ഹ​​ൻ സിം​​ഗ്. കോ​​വി​​ഡ് വാ​​ക്സി​​നേ​​ഷ​​ൻ വ​​ർ​​ധി​​പ്പി​​ക്ക​​ണ​​മെ​​ന്ന​​ത് അ​​ട​​ക്കം അ​​ഞ്ചി​​ന നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യാ​​ണ് മു​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ക​​ത്ത​​യ​​ച്ച​​ത്. ആ​​റു മാ​​സ​​ത്തി​​നു​​ള്ളി​​ൽ എ​​ത്ര വാ​​ക്സി​​ൻ കു​​ത്തി​​വ​​യ്പു​​ക​​ൾ ന​​ട​​ത്തു​​മെ​​ന്ന​​ത് പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്ത​​ണം.

വാ​​ക്സി​​നു​​ക​​ൾ സം​​ബ​​ന്ധി​​ച്ച് സം​​സ്ഥാ​​ന​​ങ്ങ​​ൾ​​ക്ക് കൃ​​ത്യ​​വും സു​​താ​​ര്യ​​വു​​മാ​​യ വി​​വ​​ര​​ങ്ങ​​ൾ ന​​ൽ​​ക​​ണം. വാ​​ക്സി​​നേ​​ഷ​​നു​​ള്ള മാ​​ന​​ദ​​ണ്ഡം നി​​ശ്ച​​യി​​ക്കാ​​നു​​ള്ള അ​​വ​​കാ​​ശം സം​​സ്ഥാ​​ന​​ങ്ങ​​ൾ​​ക്ക് ന​​ൽ​​ക​​ണം. 45 വ​​യ​​സി​​ൽ താ​​ഴെ​​യു​​ള്ള​​വ​​ർ​​ക്ക് അ​​ടി​​യ​​ന്ത​​ര​​മാ​​യി വാ​​ക്സി​​നേഷനുള്ള തീ​​രു​​മാ​​ന​​മെ​​ടു​​ക്കാ​​ൻ സം​​സ്ഥാ​​ന ആ​​രോ​​ഗ്യ വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ർ​​ക്ക് ക​​ഴി​​യു​​ന്ന വി​​ധ​​ത്തി​​ൽ ച​​ട്ട​​ങ്ങ​​ളി​​ൽ ഇ​​ള​​വ് ന​​ൽ​​ക​​ണം- തു​​ട​​ങ്ങി​​യ നി​​ർ​​ദേ​​ശ​​ങ്ങ​​ളും മു​​ന്നോ​​ട്ടു​​വ​​യ്ക്കു​​ന്നു.

Related posts

അതിഥി പോർട്ടൽ: രജിസ്‌ട്രേഷൻ കാൽലക്ഷം കടന്നു

Aswathi Kottiyoor

കോവിഡ്‌ നിയന്ത്രണങ്ങൾ മാറിയതോടെ റോഡപകടങ്ങളും കൂടുന്നു

Aswathi Kottiyoor

വീടുകളിലെത്തി വാക്സീൻ നൽകാനാവില്ല: സുപ്രീം കോടതി.

Aswathi Kottiyoor
WordPress Image Lightbox