23.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • കോവിഡ് വ്യാപനം ; ലോക്ഡൗണ്‍ ഭീതിയില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ വന്‍ തിരക്ക്
Kerala

കോവിഡ് വ്യാപനം ; ലോക്ഡൗണ്‍ ഭീതിയില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ വന്‍ തിരക്ക്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ ഭീതിയില്‍ വീണ്ടും പലായനം. ഡല്‍ഹിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിരവധി തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയാണ്. റെയില്‍വേ സ്‌റ്റേഷനുകളിലും മറ്റും വന്‍തിരക്കാണ് അനുഭവപ്പെടുത്തത്. മടങ്ങുന്നതില്‍ മറ്റു സംസ്ഥാനക്കാരും നേപ്പാള്‍ സ്വദേശികളും ഉള്‍പ്പെടും.

കേരളത്തില്‍ തൊഴിലെടുക്കുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികളും സ്വന്തം നാടുകളിലേക്ക് മടങ്ങുകയാണ്. ഞായറാഴ്ച വൈകിട്ട് കേരള, തമിഴ്‌നാട് സ്വദേശികളായ നിരവധിപേരാണ് ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ തടിച്ചുകൂടിയത്. രാജ്യത്ത് വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് തോന്നിയതിനാലാണ് കേരളത്തില്‍നിന്ന് സ്വന്തം നാടായ തമിഴ്‌നാട്ടിലേക്ക് മടങ്ങിയതെന്ന് 24കാരനായ ബാദല്‍ ദാസ് പറഞ്ഞു. ദാസിനൊപ്പം പത്തോളംപേരും തമിഴ്‌നാട്ടിലെത്തിയിരുന്നു.

കഴിഞ്ഞവര്‍ഷത്തെ ലോക്ഡൗണ്‍ ഇപ്പോഴും ഭീതിയുണര്‍ത്തുന്നുണ്ടെന്നായിരുന്നു മറ്റൊരു തൊഴിലാളിയായ സുല്‍ഫിക്കറിന്റെ വാക്കുകള്‍. ലോക്ഡൗണ്‍ കാര്യമായി ബാധിക്കുക കുടിയേറ്റ തൊഴിലാളികളെയായിരിക്കും. പലയിടങ്ങളിലായി കുടുങ്ങിപോകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കാര്യം തങ്ങള്‍ അറിഞ്ഞതായും അതിനാലാണ് നാട്ടിലേക്ക് തിരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് പടര്‍ന്നുപിടിച്ചതോടെ തമിഴ്‌നാട് കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഞായറാഴ്ചകളില്‍ ലേക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Related posts

പ്ലസ്‌ വൺ അപേക്ഷ നാളെമുതൽ ; സ്‌കൂളുകളിൽ വിപുലമായ സംവിധാനം

Aswathi Kottiyoor

നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ

Aswathi Kottiyoor

ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള ഐടി ടവറുകൾ സ്‌മാർട്ട്‌ സിറ്റിയിൽ

Aswathi Kottiyoor
WordPress Image Lightbox