ഇരിട്ടി : നിയമ സേവനം പടിവാതിക്കൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ പായം പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് മൊബൈൽ ലോക് അദാലത്തും നിയമ ബോധവൽക്കരണവും നടത്തി . ഏപ്രിൽ 12 മുതൽ 30 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സംസ്ഥാന നിയമസേവന അതോറിറ്റിയുടെ നിർദ്ദേശപ്രകാരം ജില്ലാ ലീഗൽ സർവീസ് സൊസൈറ്റിയുടേയും താലൂക്ക് ലീഗൽ കമ്മിറ്റികളുടേയും നേതൃത്വത്തിൽ നടത്തി വരുന്ന അദാലത്തുകളുടെ ഭാഗമായിരുന്നു ഇത്. പായം, ആറളം, ഉളിക്കൽ, അയ്യൻകുന്ന്, പടിയൂർ പഞ്ചായത്തുകളിലെയും ഇരിട്ടി മുൻസിപ്പാലിറ്റിയിലെയും പരാതികൾ പരിഹരിക്കുന്നതിനുള്ള സിറ്റിംഗ്ആണ് നടത്തിയത്.
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ രാമു രമേഷ് ചന്ദ്രഭാനു, പാനൽ അഡ്വ.ലിസ്മരിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരാതി സ്വീകരിച്ചത് .
ഇരിട്ടി നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത, പായം പഞ്ചായത്ത് പ്രസി: പി.രജനി, വൈസ് പ്രസി: അഡ്വ. വിനോദ് കുമാർ, ഡി.എൽ.എസ്.എ. ഓഫീസ് സ്റ്റാഫ് പി.കെ. സന്തോഷ്,പാരാലീഗൽ വളണ്ടിയർമാരായ പ്രകാശൻ തില്ലങ്കേരി,വാഴയിൽ ഭാസ്ക്കരൻ, സി.കെ. സമീർ, എൻ. ഭാർഗ്ഗവൻ നമ്പ്യാർ ,പി.എസ്. ഇന്ദുലേഖ, യു.കെ. അനിതഎന്നിവർ നേതൃത്വം നൽകി.
കോവിഡ് – 19 പ്രോട്ടോക്കാൾ പ്രകാരമായിരുന്നു പരിപാടി . തുടർ നടപടികൾക്കായി 14 ഓളം അപേക്ഷകൾ ബന്ധപ്പെട്ട ലീഗൽ സർവീസസ് അതോറിറ്റി ഓഫീസിലേക്ക് കൈമാറുകയും 2 പരാതികൾ തീർപ്പാക്കുകയും ചെയ്തു.