24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കേരളം ചോദിച്ചത് 50 ലക്ഷം ഡോസ് വാക്സീന്‍; കിട്ടിയത് 2 ലക്ഷം: സംസ്ഥാനം കടുത്ത പ്രതിസന്ധിയില്‍
Kerala

കേരളം ചോദിച്ചത് 50 ലക്ഷം ഡോസ് വാക്സീന്‍; കിട്ടിയത് 2 ലക്ഷം: സംസ്ഥാനം കടുത്ത പ്രതിസന്ധിയില്‍

കേന്ദ്ര സര്‍ക്കാര്‍ വേണ്ടത്ര കോവിഡ് വാക്സീന്‍ അനുവദിക്കാത്തതിനാല്‍ സംസ്ഥാനം കടുത്ത പ്രതിസന്ധിയില്‍. 50 ലക്ഷം ഡോസ് ഉടന്‍ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇന്നലെ എത്തിയതു 2 ലക്ഷം മാത്രം.

ഇതുകൂടാതെ സംഭരണ കേന്ദ്രങ്ങളിലുള്ളതു 4 ലക്ഷം ഡോസ്. ഇന്നലെയെത്തിയ 2 ലക്ഷം ഡോസില്‍ 30,000 തിരുവനന്തപുരം ജില്ലയ്ക്കും 10,000 വീതം കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ക്കും ലഭിച്ചു. വാക്സീന്‍ ക്ഷാമം കാരണം തിരുവനന്തപുരം ജില്ലയിലെ 188 ക്യാംപുകളില്‍ 24 എണ്ണം മാത്രമാണ് ഇന്നലെ പ്രവര്‍ത്തിച്ചത്.

സംസ്ഥാനത്തെ 3.65 കോടി ജനങ്ങളില്‍ 13.39 % മാത്രമേ ഇതുവരെ വാക്സീന്‍ സ്വീകരിച്ചിട്ടുള്ളൂ. ആദ്യ ഡോസ് 48.97 ലക്ഷം പേര്‍ക്കു ലഭിച്ചു. രണ്ടാം ഡോസും ലഭിച്ചവര്‍ 5.93 ലക്ഷം. ആദ്യ ഡോസ് കുത്തിവച്ച മിക്കവരും രണ്ടാം ഡോസ് സ്വീകരിക്കേണ്ട സമയം അടുക്കുമ്ബോഴാണു വാക്സീന്‍ ക്ഷാമം.

Related posts

കേരളം വീണ്ടും പഠന കോൺഗ്രസിലേക്ക്‌ ; ആദ്യ സെമിനാർ ഏപ്രിൽ 28 മുതൽ 30വരെ കോഴിക്കോട്ട്

Aswathi Kottiyoor

സംസ്ഥാന സർക്കാരിന്റെ സഹകരണ എക്‌സ്‌പോയ്ക്ക് നാളെ തുടക്കം

Aswathi Kottiyoor

കേ​ര​ള കാ​ത്ത​ലി​ക് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ൾ 1,000 സ്റ്റാ​ർ​ട്ട​പ്പു​ക​ൾ ആ​രം​ഭി​ക്കു​ം

Aswathi Kottiyoor
WordPress Image Lightbox