കണ്ണൂർ: കോവിഡിന്റെ രണ്ടാംഘട്ട അതിവ്യാപനം ചെറുക്കാൻ വ്യാപാരസ്ഥാപനങ്ങളിൽ കോവിഡ് മാനദണ്ഡം കർശനമായി പാലിക്കണമെന്ന് എ.ഡി.എം. ഇ.പി. മേഴ്‌സിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദേശം നൽകി.
ജില്ലയിലെ വിവിധ വ്യാപാര-വാണിജ്യ സംഘടനാപ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ആഘോഷാവസരങ്ങളിൽ കച്ചവടസ്ഥാപനങ്ങളിൽ ഉണ്ടായേക്കാവുന്ന വലിയ തിരക്കുകൾ നിയന്ത്രിക്കണമെന്ന് യോഗം നിർദേശിച്ചു.
കോവിഡ് പ്രതിരോധ വാക്‌സിനേഷനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കണം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതും വാക്‌സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതുമായ സ്റ്റിക്കറുകൾ കടകളിൽ പതിക്കാനും തീരുമാനമായി.