24.2 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ഭാ​ര്യ​ക്കു പി​ന്നാ​ലെ കി​ണ​റ്റി​ൽ ചാ​ടി​യ ഭ​ർ​ത്താ​വി​നെ​യും ര​ക്ഷി​ക്കാ​നെ​ത്തി​യ നാ​ട്ടു​കാ​ര​നെ​യും അ​ഗ്‌​നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി
Iritty

ഭാ​ര്യ​ക്കു പി​ന്നാ​ലെ കി​ണ​റ്റി​ൽ ചാ​ടി​യ ഭ​ർ​ത്താ​വി​നെ​യും ര​ക്ഷി​ക്കാ​നെ​ത്തി​യ നാ​ട്ടു​കാ​ര​നെ​യും അ​ഗ്‌​നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി

ഇ​രി​ട്ടി: കു​ടും​ബവ​ഴ​ക്കി​നി​ടെ ഭാ​ര്യ കി​ണ​റ്റി​ൽ ചാ​ടി, പി​ന്നാ​ലെ ഭ​ർ​ത്താ​വും. ഇ​രു​വ​രെ​യും ര​ക്ഷി​ക്കാ​ൻ നാ​ട്ടു​കാ​ര​നും കി​ണ​റ്റി​ൽ ചാ​ടി. ഒ​ടു​വി​ൽ മൂ​ന്നു​പേ​രെ​യും ഇ​രി​ട്ടി​യി​ൽനി​ന്ന് അഗ്‌നിരക്ഷാസേനയെത്തി ര​ക്ഷ​പ്പെ​ടു​ത്തി. ഇ​രി​ട്ടി ഹാ​ജി റോ​ഡി​ൽ ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യായിരുന്നു സം​ഭ​വം. കു​ടും​ബ വ​ഴ​ക്കി​നി​ടെ ഭാ​ര്യ 22 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ലേ​ക്ക് എ​ടു​ത്തു​ചാ​ടു​ക​യാ​യി​രു​ന്നു. ഭാ​ര്യ കി​ണ​റ്റി​ൽ ചാ​ടി​യ​പ്പോ​ൾ പി​ന്നാ​ലെ ഭ​ർ​ത്താ​വ് ര​ക്ഷി​ക്കാ​ൻ കി​ണ​റ്റി​ൽ ചാ​ടി. ഇ​തി​നി​ടെ, കുട്ടികളുടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ൽ​വാ​സി​യാ​യ യു​വാ​വ് ഇ​രു​വ​രെ​യും ര​ക്ഷി​ക്കു​ന്ന​തി​നാ​യി കി​ണ​റ്റി​ൽ ചാ​ടു​ക​യാ​യി​രു​ന്നു. വെ​ള്ളം കു​റ​വാ​യ​തി​നാ​ൽ ഭ​ർ​ത്താ​വി​നും ഭാ​ര്യ​യ്ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. പി​ന്നീ​ട്, ഇ​രി​ട്ടി​യി​ൽനി​ന്ന് അഗ്‌നിരക്ഷാസേനയെത്തി അ​സി.​സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി.​മോ​ഹ​ന​ന്‍റെ നി​ർ​ദേ​ശപ്ര​കാ​രം സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ ഓ​ഫീ​സ​ർ ബെ​ന്നി ദേ​വ​സ്യ കി​ണ​റി​ൽ ഇ​റ​ങ്ങി റോ​പ്പ് തൊ​ട്ടി​ൽ ഉ​പ​യോ​ഗി​ച്ച് ഓ​രോ​രു​ത്ത​രെ​യാ​യി പു​റ​ത്തെ​ടു​ത്തു. പ​രി​ക്കേ​റ്റ​വ​രെ ഇ​രി​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കണ്ണൂർ ഗവ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ അ​നീ​ഷ് ആ​ർ, സ​ഫീ​ർ പൊ​യി​ല​ൻ, ഷാ​നി​ഫ് എ.സി, ജോ​ർ​ജ് തോ​മ​സ്, ഹോം ​ഗാ​ർ​ഡു​മാ​രാ​യ വി​നോ​യി, ബെ​ന്നി സേ​വ്യ​ർ തു​ട​ങ്ങി​യ​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. മു​ഴ​ക്കു​ന്ന് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Related posts

കോക്കോസ്‌ വെളിച്ചെണ്ണ വിപണിയിലലേക്ക്

Aswathi Kottiyoor

പഴശ്ശി ജലസംഭരണിയിൽ അടിഞ്ഞ മാലിന്യം ജനകീയ കൂട്ടായ്മ്മയിൽ നീക്കി; നീക്കം ചെയ്തത് നൂറോളം സന്നദ്ധ പ്രവർത്തകർ ഏറെ സാഹസികമായി

Aswathi Kottiyoor

മഴക്കാല പൂർവ ശുചികരണം നടത്തി………

Aswathi Kottiyoor
WordPress Image Lightbox