22.9 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • ഡെ​ങ്കി​പ്പ​നി ഭീ​തി​യി​ൽ അ​ട​യ്ക്കാ​ത്തോ​ട്
Kelakam

ഡെ​ങ്കി​പ്പ​നി ഭീ​തി​യി​ൽ അ​ട​യ്ക്കാ​ത്തോ​ട്

കേ​ള​കം: അ​ട​യ്ക്കാ​ത്തോ​ട് നാ​ര​ങ്ങാ​ത്ത​ട്ടി​ല്‍ ഡെ​ങ്കി​പ്പ​നി വ്യാ​പി​ക്കു​ന്നു. ഇ​തി​ന​കം 20 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്‌​സ തേ​ടി. കേ​ള​കം പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്രം, പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലും മേ​ഖ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ് രോ​ഗി​ക​ൾ ചി​കി​ത്സ തേ​ടി​യ​ത്. രോ​ഗം മൂ​ർ​ച്ഛി​ച്ച​തി​നെ തു​ട​ർ​ന്ന് എ​ട്ടു പേ​രെ പേ​രാ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്.
രോ​ഗം പ​ട​ർ​ന്നി​ട്ടും ആ​രോ​ഗ്യ വ​കു​പ്പ് ശ​ക്ത​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കൊ​തു​ക് പെ​രു​കാ​തി​രി​ക്കാ​ൻ ഫോ​ഗിം​ഗും ന​ട​ത്തി​യി​ട്ടി​ല്ല. നാ​ര​ങ്ങാ​ത്ത​ട്ടി​ന് പു​റ​മെ ക​രി​യം കാ​പ്പി​ലും ഡെ​ങ്കി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്തു.
എ​ന്നാ​ൽ, നാ​ര​ങ്ങാ​ത്ത​ട്ടി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
കേ​ള​കം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​ജി. രാ​ജീ​വ​ന്‍, ജെ​എ​ച്ച്ഐ​മാ​രാ​യ മേ​ഴ്‌​സി, ഇ​ര്‍​ഷാ​ദ്, ഡി​ഗി​ന, പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സ​ജീ​വ​ന്‍ പാ​ലു​മ്മി, വാ​ര്‍​ഡ് മെം​ബ​ർ ഷാ​ന്‍റി സ​ജി, ആ​ശാ പ്ര​വ​ര്‍​ത്ത​ക​ര്‍, ഹ​രി​ത ക​ര്‍​മ​സേ​ന എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​റ​വി​ട ന​ശീ​ക​ര​ണ​വും ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തി​യ​താ​യും​ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വേ​ന​ൽ​മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Related posts

സ്കൂ​ളി​നു ഭീ​ഷ​ണി​യാ​യി മ​ര​ത്തി​ൽ തേ​നീ​ച്ച​ക്കൂ​ട്ടം

Aswathi Kottiyoor

കേളകം ടൗണില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കന്‍ സേഫ്റ്റി കമ്മറ്റി തീരുമാനം.

Aswathi Kottiyoor

കണ്ണൂര്‍ ജില്ലാ കളരിപയറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ അനുമോദന സദസ്

Aswathi Kottiyoor
WordPress Image Lightbox