തിരുവനന്തപുരം: കോവിഡ് കേസുകൾ ദിനംപ്രതി വർധിച്ചു വരികയാണ്. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയില്‍ അമ്പത് ശതമാനത്തിലധികം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കോടതി വൃത്തങ്ങള്‍ അറിയിച്ചത്. കോടതി ജീവനക്കാരില്‍ പലരും നിരീക്ഷണത്തിലാണ്.
കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഇന്നുമുതല്‍ ജഡ്ജിമാര്‍ വീടുകളില്‍ ഇരുന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ കേസുകള്‍ കേള്‍ക്കാനാണ് തീരുമാനം. ഇതുകാരണം ഇന്ന് വൈകിയാണ് കോടതി നടപടികള്‍ ആരംഭിക്കുക. മുഴുവന്‍ കോടതി മുറികളൂം അണുവിമുക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു.