കൽപ്പറ്റ: വയനാട്ജില്ലയിൽ ഒരു ഷിഗല്ല മരണംകൂടി റിപ്പോർട്ട് ചെയ്‌തതോടെ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി ആരോഗ്യവകുപ്പ്. കോവിഡ് രണ്ടാം വരവിനിടയിൽ ഷിഗല്ലയും റിപ്പോർട്ട് ചെയ്‌തത് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ഇതുവരെ എട്ട് പേർക്ക് ഷിഗല്ല രോഗം സ്ഥിരീകരിക്കുകയും രണ്ടുപേർ മരിക്കുകയുംചെയ്‌തു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക പറഞ്ഞു. ഷിഗല്ല റിപ്പോർട്ട് ചെയ്‌ത ഭാഗങ്ങളിൽ രോഗപ്രതിരോധത്തിന് നടപടി സ്വീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളവർ ഗുരുതരാവസ്ഥ പിന്നിട്ടുകഴിഞ്ഞതായി അധികൃതർ പറഞ്ഞു.
നൂൽപ്പുഴ പിലാക്കാവ് കോളനിയിലെ ആറുവയസ്സുകാരി നീരജ യാണ് ഏപ്രിൽ രണ്ടിന് മരിച്ചത്. മരണശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് ശനിയാഴ്‌ച ഷിഗല്ലയാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. മാർച്ച് 15ന് കോഴിക്കോട് മെഡിക്കൽ കോളേജിൽവച്ച് മരിച്ച ചീരാൽ സ്വദേശി അമ്പത്തൊമ്പതുകാരനും ഷിഗല്ല സ്ഥിരീകരിച്ചിരുന്നു.
previous post