22 C
Iritty, IN
September 20, 2024
  • Home
  • Iritty
  • ക​ടു​ത്ത ചൂ​ടി​ല്‍ ഹു​രു​ട്ടി പു​ഴ വ​റ്റി​വ​ര​ണ്ടു ; കുടിവെള്ളക്ഷാ​മം രൂക്ഷം
Iritty

ക​ടു​ത്ത ചൂ​ടി​ല്‍ ഹു​രു​ട്ടി പു​ഴ വ​റ്റി​വ​ര​ണ്ടു ; കുടിവെള്ളക്ഷാ​മം രൂക്ഷം

കീ​ഴ്പ്പ​ള്ളി: ക​ടു​ത്ത ചൂ​ടി​ല്‍ ഹു​രു​ട്ടി പു​ഴ വ​റ്റി​വ​ര​ണ്ട​തോ​ടെ പ്ര​ദേ​ശ​ത്ത് ക​ടു​ത്ത ജ​ലക്ഷാ​മം. ആ​റ​ളം ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ പ​രി​പ്പ് തോ​ട്, ബ്ലോ​ക്ക് 13, ബ്ലോ​ക്ക് 11 മേ​ഖ​ല​യി​ലും ക​ക്കു​വ വ​ട്ട​പ്പ​റ​മ്പ്, വി​യ​റ്റ​്നാം മേ​ഖ​ല​യി​ലു​മാ​ണ് കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യ​ത്.​

നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ശു​ദ്ധ​ജ​ല​ത്തി​നാ​യി ആ​ശ്ര​യി​ക്കു​ന്ന പു​ഴ​യാ​ണ് ഹു​രു​ട്ടി പു​ഴ. മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ള്‍ കാ​ര്‍​ഷി​ക ആ​വ​ശ്യ​ത്തി​നും ഈ ​പു​ഴ​യെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. കാ​ലാ​വ​സ്ഥാ മാ​റ്റ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ടു​ത്ത ചൂ​ടു​മൂ​ലം ചെ​റു​തോ​ടു​ക​ളും നീ​ര്‍​ച്ചാ​ലു​ക​ളും നേ​ര​ത്തെ ത​ന്നെ വ​റ്റി​യി​രു​ന്നു.

ഹു​രു​ട്ടി പു​ഴ​യും വ​റ്റി​യ​തോ​ടെ​യാ​ണ് ജ​ന​ങ്ങ​ള്‍ വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ട​മോ​ടു​ന്ന​ത്.
ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ​പോ​ലെ തൊ​ഴി​ലു​റ​പ്പ്പ​ദ്ധ​തി​യി​ല്‍ ഉ​ൾ​പ്പെ​ടു​ത്തി പു​ഴ​യ്ക്ക് കു​റു​കെ ത​ട​യ​ണ തീ​ര്‍​ത്തി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത്ത​വ​ണ അ​തു​കൊ​ണ്ടും കാ​ര്യ​മി​ല്ലാ​താ​യി.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ നി​സ​ഹാ​യ​രാ​യി നോ​ക്കി​നി​ല്‍​ക്കാ​നേ ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്ക് ക​ഴി​യു​ന്നു​ള്ളൂ. വാ​ഹ​ന​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ള​ം എ​ത്തി​ച്ച് ജ​ന​ങ്ങ​ളു​ടെ ദു​രി​ത​ത്തി​ന് കു​റ​ച്ചെ​ങ്കി​ലും ആ​ശ്വാ​സം പ​ക​രാ​ന്‍ ഇ​ല​ക്‌‌​ഷ​ന്‍ ക​മ്മീ​ഷ​ന്‍റെ അ​നു​മ​തി തേ​ടി​യി​രി​ക്കു​ക​യാ​ണ് പ​ഞ്ചാ​യ​ത്ത​് അധി​കൃ​ത​ര്‍.

Related posts

ഇരിട്ടി മേഖലയിൽ കനത്ത മഴ: മണ്ണിടിച്ചിലിൽ തൊഴുത്തുവീണ് പശു ചത്തു

Aswathi Kottiyoor

ചരമം – ജാനകി അമ്മ

Aswathi Kottiyoor

പ്രളയ പുനരധിവാസ ഭവന പദ്ധതി- കിളിയന്തറയിൽ 15 വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നു

Aswathi Kottiyoor
WordPress Image Lightbox