24.4 C
Iritty, IN
July 3, 2024
  • Home
  • Kelakam
  • വേദിക് ഐ എ എസ് അക്കാദമിയും കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളും ചേർന്ന് സൗജന്യ സിവില്‍ സര്‍വ്വീസ് സെമിനാര്‍ സംഘടിപ്പിച്ചു………..
Kelakam

വേദിക് ഐ എ എസ് അക്കാദമിയും കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളും ചേർന്ന് സൗജന്യ സിവില്‍ സര്‍വ്വീസ് സെമിനാര്‍ സംഘടിപ്പിച്ചു………..

കേളകം: വേദിക് ഐ എ എസ് അക്കാദമിയും കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളും ചേർന്ന് സൗജന്യ സിവില്‍ സര്‍വ്വീസ് സെമിനാര്‍ സംഘടിപ്പിച്ചു. കേളകം സെന്‍റ് തോമസ് സ്കൂളില്‍ ഈ വര്‍ഷം ആരംഭിക്കുന്ന സിവില്‍ സര്‍വ്വീസ് കോച്ചിംഗിന്‍റെ മുന്നോടിയായാണ് സൗജന്യ സെമിനാര്‍ സംഘടിപ്പിച്ചത്. വേദിക് ഐ എ എസ് അക്കാദമിയുടെ മാർക്കെറ്റിംഗ് വൈസ് പ്രസിഡന്റ് സൈമൺ തരകൻ സെമിനാറിന് നേതൃത്വം നല്‍കി. പി ടി എ പ്രസിഡന്റ് എസ് ടി രാജേന്ദ്രൻ മാസ്റ്റർ സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ എം വി മാത്യു അദ്ധ്യക്ഷത വഹിച്ചു. വേദിക് ഐ എ എസ് അക്കാദമിയുടെ സെൻട്രൽ ഡയറക്ടർമാരായ ഷാജൻ വി സ്കറിയ, പ്രസീൽ ബാബു, സന്ദീപ് കുമാർ, സെമിനാർ കോ- ഓഡിനേറ്റർ പി എ കുസുമം തുടങ്ങിയവർ സംസാരിച്ചു.

8 മുതല്‍ 12 വരെ ക്ളാസുകളിലെ കുട്ടികളും അവരുടെ രക്ഷിതാക്കളുമായി 300 ലധികം പേര്‍ സെമിനാറില്‍ പങ്കെടുത്തു.

Related posts

പരിസ്ഥിതി ദിനം ആചരിച്ചു*

Aswathi Kottiyoor

ചുങ്കക്കുന്ന് മേഖല മാതൃ വേദിയുടെ ആഭിമുഖ്യത്തില്‍ ആദരം 2021 സംഘടിപ്പിച്ചു………..

Aswathi Kottiyoor

അടക്കാത്തോട് ഗവ യു.പി സ്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox