24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സംസ്ഥാനം വീണ്ടും ഷിഗല്ല രോഗ ഭീതിയില്‍; വയനാട്ടില്‍ ആറ് വയസുകാരി മരിച്ചു, രോഗം പകരുന്നത് മലിന ജലത്തിലൂടെ
Kerala

സംസ്ഥാനം വീണ്ടും ഷിഗല്ല രോഗ ഭീതിയില്‍; വയനാട്ടില്‍ ആറ് വയസുകാരി മരിച്ചു, രോഗം പകരുന്നത് മലിന ജലത്തിലൂടെ

കോഴിക്കോട്: സംസ്ഥാനം വീണ്ടും ഷിഗല്ല രോഗ ഭീതിയില്‍. വയനാട് നൂല്‍പ്പുഴ കല്ലൂര്‍ സ്വദേശിനിയായ ആറ് വയസുകാരിയുടെ മരണ കാരണം ഷിഗല്ല വൈറസ് ബാധയാണെന്ന് തിരിച്ചറിഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ഷിഗല്ലയാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്.

കാട്ടുനായ്ക്കര്‍ വിഭാഗത്തില്‍പ്പെടുന്ന വനവാസി പെണ്‍കുട്ടിയാണ് ഷിഗല്ല പിടിപെട്ട് മരിച്ചത്. ഏപ്രില്‍ നാലിനാണ് കുട്ടിയുടെ മരണം റിപ്പോര്‍ട്ട് ചെയ്തത്. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. മലിന ജലത്തിലൂടെയും മോശം ഭക്ഷണത്തിലൂടെയുമാണ് ഷിഗല്ലോസിസ് എന്ന രോഗം പകരുന്നത്. വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തംകലര്‍ന്ന മലം എന്നിവയാണ് ഷിഗല്ല രോഗ ലക്ഷണങ്ങള്‍.
ഷിഗല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നുവെന്നതിനാല്‍ വയറിളക്കമുണ്ടാവുമ്ബോള്‍ രക്തവും പോകാനിടയുണ്ട്. പനി, രക്തം കലര്‍ന്ന മലവിസര്‍ജ്ജനം, നിര്‍ജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിച്ചു.

Related posts

അ​ട്ട​പ്പാ​ടി മ​ധു ​വ​ധ​ക്കേ​സ്; ഒ​രു സാ​ക്ഷി​കൂ​ടി കൂ​റു​മാ​റി

Aswathi Kottiyoor

സ്കൂ​ൾ യൂ​ണി​ഫോ​മി​ന് 23 കോ​ടി അ​നു​വ​ദി​ച്ചു

Aswathi Kottiyoor

ഡീ​സ​ൽ ഇ​ല്ല: കെ​എ​സ്ആ​ർ​ടി​സി കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ വെ​ട്ടി​ച്ചു​രു​ക്കി

Aswathi Kottiyoor
WordPress Image Lightbox