അമ്പായത്തോട്: ആദിവാസി വിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ നിരന്തരം ചർച്ച ചെയ്യപ്പെടുന്ന ഈ സാഹചര്യത്തിൽ കൊട്ടിയൂർ റേഞ്ച് പരിധിയിൽപ്പെടുന്ന അമ്പായത്തോട് താഴെ പാൽച്ചുരം ആദിവാസി കോളനി നിവാസികൾ ശവ സംസ്കാരത്തിന് പൊതു ശ്മാശനം ഇല്ലാതെ കാടിനുളളിൽ സ്വയം നിർമ്മിക്കുന്ന അറകളിൽ ശവസംസ്കാരം നടത്തുന്നു.
ബാവലിപ്പുഴയോരത്ത് 34 ഓളം കുടുംബങ്ങളിലായി 126 അംഗങ്ങൾ ഉൾപ്പെടുന്ന ഈ കോളനിക്ക് പൊതുസ്മശാനം വേണമെന്ന ആവശ്യം വർഷങ്ങളായി നിലനിൽക്കുന്നുവെങ്കിലും കൃത്യമായ പരിഹാരം കണ്ടെത്താനായിട്ടില്ല.
ഇക്കഴിഞ്ഞ 8 ,9 വർഷങ്ങൾക് മുൻപ് കാട്ടിൽ മറവു ചെയ്യാൻ സാഹചര്യമില്ലാത്ത കാലത്ത് വീടിന്റെ മുറ്റത്തും അരികിലും മറവു ചെയ്യ്ത കാലം ഉണ്ടായിട്ടുണ്ടെന്നും, ഇപ്പോൾ ശവസംസ്കാരത്തിനായി പുഴകടന്നു കാട്ടിനുള്ളിൽ മറവു ചെയ്യുകയാണെന്നും ഊരു മൂപ്പൻ കരിക്കൻ പറഞ്ഞു
പണിയ വിഭാഗത്തിൽപ്പെടുന്ന ഇവർക്ക് പുലകുളി അടിയന്തിരത്തിന് ശേഷം മറ്റ് മരണാന്തരച്ചടങ്ങുകൾ, മറവു ചെയ്ത സ്ഥലം സന്ദർശിക്കൽ എന്നിവ ഒന്നും തന്നെ ഇല്ലയെങ്കിലും ഇത്ര കാലം വന വകുപ്പിന്റെ മേൽ നോട്ടത്തിലും അനുകൂല നടപടി ക്രമങ്ങളിലൂടെയുമാണ് ഇവർ വനത്തിൽ മറവ് ചെയ്യ്തത് ഇനിയും എത്ര കാലം ശവസംസ്കാരത്തിനായി കാട്ടിൽ പോകാൻ കഴിയുമെന്നും ആശങ്കപ്പെടുകയാണ് കോളനി നിവാസികൾ .
നിരവധി ജനപ്രതിനിധികൾ ഇടപെടലുകൾ നടത്തിയെങ്കിലും സ്ഥലം ഏറ്റെടുക്കൽ മറ്റ് സാങ്കേതിക പ്രശ്നങ്ങൾ എന്നിവ മൂലം കൃത്യമായ പരിഹാരം കാണാൻ കഴിയാത്ത ഈ പ്രശ്നത്തിന് മുൻഗണന ക്രമത്തിൽ ഉടനടി പരിഹാരം കാണാൻ പഞ്ചായത്ത് തല ഭരണ സമിതി തിരുമാനിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം ഓപ്പൺ ന്യൂസിനോട് പറഞ്ഞു
ശിശു മരണം, തൊഴില്ലില്ലായമ, പോഷക ആഹാരക്കുറവ്, പകർച്ചവ്യാധികൾ, ചൂഷണം, എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ നേരിടുന്ന ഈ കോളനിയുടെ സമഗ്ര വികസനത്തിനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും നടപടി ആവശ്യമാണ്.