കൊട്ടിയൂർ: കടുത്ത നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി മാലിന്യ നിക്ഷേപത്തിൽ മാലിന്യ കൂമ്പാരമായി പാൽച്ചുരം.പോലീസ് നിർദേശ ബോർഡിനെ വില നൽകാതെയാണ് രാത്രിയും പകലും ചുരത്തിൽ മാലിന്യ നിക്ഷേപം.
രാത്രികാലങ്ങളിലെ കോഴി വേസ്റ്റ് മറ്റു അറവു മാലിന്യങ്ങൾ തള്ളുന്നത് കടുത്ത പാരിസ്ഥിതിക പ്രശ്നവും വന്യജീവികളുടെ ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടുന്ന നടപടിയായി നിരന്തരം തുടരുന്നു.
ഈ വഴി സഞ്ചരിക്കുന്ന യാത്രക്കാർ സ്ഥലം കാണാൻ വണ്ടി നിർത്തി ഭക്ഷണം കഴിച്ച് അവശിഷ്ടങ്ങളും ഒഴിഞ്ഞ വെളള കുപ്പികൾ വലിച്ചെറിയുന്നതും പാൽച്ചുരം മാലിന്യ കൂമ്പാരമാകാൻ കാരണമാകുന്നു എന്ന് പരിസരവാസികൾ പറഞ്ഞു.
പഞ്ചായത്തിന്റെ കൃത്യമായ ഇടപെടലുകൾ നടത്തിയിരുന്നെന്നും വേസ്റ്റ്ബിൻ സ്ഥാപിച്ച സമയത്ത് ആരോ ചത്ത പശുവിനെ നിക്ഷേപിക്കുകയും പിന്നെ അതിനെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംസ്കരിച്ച സാഹചര്യമുണ്ടായിട്ടുണ്ടെന്നും പോലീസിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ മാലിന്യം നീക്കം ചെയ്യാനും തുടർന്ന് കർശന പരിശോധനകളും രാത്രി കാവലും ഏർപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ് എന്ന് ബഹു: പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം ഓപ്പൺ ന്യൂസിനോട് പറഞ്ഞു.
മഴ വെള്ളം കെട്ടി നിന്ന് പകർച്ചവ്യാധിയുടെ ഭീഷണിയിലും കൂടാതെ മാലിന്യം കൃഷി സ്ഥലത്തേക്ക് വ്യാപിച്ചു കൃഷി ചെയ്യാൻ കഴിയാത്ത സാഹചര്യത്തിനും ഉടനടി മാറ്റം വേണമെന്ന ആവശ്യത്തിലാണ് പരിസരവാസികൾ
previous post