27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • രാജ്യത്തെ റബർ തോട്ടങ്ങളുടെ കണക്കെടുപ്പ് ഉടൻ………..
Kerala

രാജ്യത്തെ റബർ തോട്ടങ്ങളുടെ കണക്കെടുപ്പ് ഉടൻ………..

കൊച്ചി: രാജ്യത്തെ റബർ തോട്ടങ്ങളുടെ സെൻസസ് നടപടികൾക്ക് റബർ ബോ‌ർഡ് ഉടൻ തുടക്കമിടും.ഘട്ടംഘട്ടമായുള്ള വിവരശേഖരണത്തിലൂടെ സമ്പൂർണ ഡേറ്റാബേസ് തയ്യാറാക്കുകയാണ് ലക്ഷ്യം.റബർ കാർഷിക വിസ്തൃതി, റബർ മരങ്ങളുടെ പ്രായം, ഉപേക്ഷിക്കപ്പെട്ട തോട്ടങ്ങളുടെ വിവരങ്ങൾ, പുതിയ ഇനം വിളകളുടെ ഉപയോഗം, ഉത്‌പാദനത്തിൽ പുതിയ ഇനത്തിന്റെ പങ്ക്, ഉത്പാദനക്ഷമത എന്നിവ അറിയുകയും ലക്ഷ്യമാണ്.രാജ്യത്ത് പ്രകൃതിദത്ത റബറിന്റെ ഉത്‌പാദനം വർദ്ധിപ്പിക്കാനുള്ള റബർ ബോർഡിന്റെ നടപടികളുടെ ഭാഗമാണ് ഈ കണക്കെടുപ്പ്പരീക്ഷണാടിസ്ഥാനത്തിലുള്ള സെൻസസ് കണ്ണൂർ, കോട്ടയം ജില്ലകളിൽ നടത്തും.അടുത്തഘട്ടത്തിലായിരിക്കും മറ്റു ജില്ലകളിലും സംസ്ഥാനങ്ങളിലും സെൻസസ്.ഇന്ത്യയിലെ റബർ മേഖലയുടെ മുന്തിയപങ്കും കൈയാളുന്നത് ചെറുകിട കർഷകരാണ്.ഉത്‌പാദനത്തിൽ 92 ശതമാനവും കാർഷിക ഏരിയയിൽ 91 ശതമാനവും ഇവരുടെ പങ്കാണ്.

Related posts

മഴക്കാല പൂർവ ശുചീകരണത്തിൽ എല്ലാവരും പങ്കാളിയാകണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

ലഹരി മരുന്ന് സംഘം യുവാവിനെ കൊലപ്പെടുത്തിയെന്ന് മാതാപിതാക്കൾ: ദുരൂഹതയില്ലെന്ന് പൊലീസ്.

Aswathi Kottiyoor

ജില്ലയിലെ കൈത്തറി മേഖലയ്‌ക്കായി 35 ലക്ഷം രൂപ അനുവദിക്കാൻ ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ തീരുമാനം.

Aswathi Kottiyoor
WordPress Image Lightbox