26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • ട്രാഫിക്​ നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്ക്​ മുട്ടന്‍ പണിയുമായി ഗതാഗത വകുപ്പ്​.
Kerala

ട്രാഫിക്​ നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്ക്​ മുട്ടന്‍ പണിയുമായി ഗതാഗത വകുപ്പ്​.

മദ്യപിച്ച്‌​ വാഹനമോടിക്കലും അതിവേഗതയും മത്സരയോട്ടവും അപകടകരമായ ഡ്രൈവിങ്ങും ഹെല്‍മെറ്റ്​ ധരിക്കാതിരിക്കലുമടക്കം നിരന്തരം ട്രാഫിക്​ നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്ക്​ മുട്ടന്‍ പണിയുമായി ഗതാഗത വകുപ്പ്​. പരിഷ്‌കരിച്ച കേന്ദ്ര മോട്ടോര്‍ വാഹന നിയമങ്ങള്‍ അനുസരിച്ച്‌, സംസ്ഥാന ഗതാഗത വകുപ്പുകള്‍ ഇനിമുതല്‍ അവരുടെ വെബ്​ പോര്‍ട്ടലുകളില്‍ ആവര്‍ത്തിച്ചുള്ള ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തുന്ന വ്യക്തികളുടെ ഒരു പട്ടിക പ്രസിദ്ധീകരിക്കും.

ടൈംസ്​ ഓഫ്​ ഇന്ത്യയാണ്​ റിപ്പോര്‍ട്ട്​ പുറത്തുവിട്ടിരിക്കുന്നത്​. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടം സൃഷ്​ടിക്കുന്നത്​ തടയാനും ഉത്തരവാദിത്തമുള്ള ഡ്രൈവിങ്​ പ്രോത്സാഹിപ്പിക്കുന്നതിനുമാണ്​ പേര്​ പരസ്യപ്പെടുത്തി നാണക്കേടിലാക്കുന്ന നടപടി വകുപ്പ്​ കൈകൊള്ളുന്നത്​. ഒരു മാസത്തിനകം കുറ്റവാളി അപ്പീലിനായി പോകുന്നില്ലെങ്കിലോ അപ്പീല്‍ അതോറിറ്റി അവരുടെ അപ്പീല്‍ നിരസിച്ചാലോ പേരുകള്‍ പരസ്യപ്പെടുത്തും.

ഗതാഗത വകുപ്പുകള്‍ അവരുടെ പോര്‍ട്ടലില്‍ “ആക്ടിന്‍റെ സെക്ഷന്‍ 19 ലെ ഉപവിഭാഗം (1 എ) പ്രകാരം ഡ്രൈവിങ്​ ലൈസന്‍സ് അസാധുവാക്കല്‍” എന്ന പേരില്‍ ഒരു പ്രത്യേക വിഭാഗം സൃഷ്ടിക്കും, അത് പൊതുജനങ്ങള്‍ക്ക്​ ലഭ്യമാക്കാനായി അച്ചടിക്കാവുന്നതും പങ്കിടാവുന്നതുമായ പി.ഡി.എഫ് രൂപത്തില്‍ ആയിരിക്കും നല്‍കുക.

നിയമത്തിലെ പുതിയ മാറ്റങ്ങള്‍ ഓണ്‍‌ലൈനിലായതിനാല്‍ ആളുകള്‍ക്ക് ഗതാഗത സംബന്ധിയായ സേവനങ്ങള്‍ എളുപ്പം ലഭ്യമാക്കുന്നതിന് സൗകര്യപ്രദമാകും. അപേക്ഷ സമര്‍പ്പിക്കുന്നതും ലൈസന്‍സ് നല്‍കുന്നതും മുതല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതും സറണ്ടര്‍ ചെയ്യുന്നതും ഡ്രൈവിങ്​ ലൈസന്‍സ് പുതുക്കുന്നതുമടക്കമുള്ള സേവനങ്ങളാണ്​ ലഭിക്കുക.

Related posts

പൗരോഹിത്യ രംഗത്തെ ജനജീവിതത്തിന്റെ ഉന്നമനത്തിനായി ഉപയോഗിക്കാമെന്ന് തെളിയിച്ച തിരുമേനി: മുഖ്യമന്ത്രി

ഇ-നിയമസഭാ നടപടികൾ പഠിക്കാൻ മധ്യപ്രദേശ് സ്പീക്കറും സംഘവും കേരളത്തിൽ

Aswathi Kottiyoor

കാലാവസ്ഥാ പ്രമേയം എതിര്‍ത്ത് ഇന്ത്യ ; രക്ഷാസമിതി പ്രമേയം പാസായില്ല

Aswathi Kottiyoor
WordPress Image Lightbox