24.5 C
Iritty, IN
June 30, 2024
  • Home
  • Kerala
  • വോ​ട്ടേ​ഴ്സ് കാ​ർ​ഡ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണം: കെ.​ സു​ധാ​ക​ര​ൻ
Kerala

വോ​ട്ടേ​ഴ്സ് കാ​ർ​ഡ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണം: കെ.​ സു​ധാ​ക​ര​ൻ

ക​​​ണ്ണൂ​​​ർ: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് നീ​​​തി​​​പൂ​​​ർ​​​വ​​​മാ​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ വോ​​​ട്ടേ​​​ഴ്സ് കാ​​​ർ​​​ഡ് ആ​​​ധാ​​​റു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കാ​​​ൻ ഇ​​​ല​​​ക്‌​​​ഷ​​​ൻ ക​​​മ്മീ​​​ഷ​​​ൻ ത​​​യ​​​റാ​​​ക​​​ണ​​​മെ​​​ന്ന് കെ.​ ​​സു​​​ധാ​​​ക​​​ര​​​ൻ എം​​​പി. വോ​​​ട്ടേ​​​ഴ്സ് കാ​​​ർ​​​ഡ് ആ​​​ധാ​​​റു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ച്ചാ​​​ൽ മാ​​​ത്ര​​​മേ ഒ​​​രു പ​​​രി​​​ധി വ​​​രെ​​​യെ​​​ങ്കി​​​ലും ജ​​​നാ​​​ധി​​​പ​​​ത്യ പ്ര​​​ക്രി​​​യ ശു​​​ദ്ധീ​​​ക​​​രി​​​ക്ക​​​പ്പെ​​​ടു​​​ക​​​യു​​​ള്ളൂ.

ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യു​​​ടെ അ​​​മ്മ​​​യ്ക്കും കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ​​​ക്കും ഇ​​​ര​​​ട്ട വോ​​​ട്ട് സി​​​പി​​​എം ഇ​​​ട​​​പെ​​​ട്ട് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ വ​​​ച്ച് ബോ​​​ധ​​​പൂ​​​ർ​​​വം ചേ​​​ർ​​​ത്ത​​​താ​​​ണ്. ചെ​​​ന്നി​​​ത്ത​​​ല​​​യു​​​ടെ അ​​​മ്മ​​​യ്ക്ക് ഉ​​​ള്ള വോ​​​ട്ടു പോ​​​ലും ചെ​​​യ്യാ​​​ൻ ക​​​ഴി​​​യാ​​​റി​​​ല്ല. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രി​​​ൽ തൊ​​​ണ്ണൂ​​​റ് ശ​​​ത​​​മാ​​​ന​​​വും സി​​​പി​​​എം അ​​​നു​​​കൂ​​​ല സം​​​ഘ​​​ട​​​ന​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​വ​​​രാ​​​ണ്. ഇ​​​വ​​​ർ മു​​​ഖേ​​​നെ​​​യാ​​​ണ് ബൂ​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പേ​​​രും വി​​​ലാ​​​സ​​​ങ്ങ​​​ളും സി​​​പി​​​എം ലോ​​​ക്ക​​​ൽ ക​​​മ്മി​​​റ്റി​​​ക​​​ൾ​​​ക്ക് കൈ​​​മാ​​​റു​​​ന്ന​​​ത്. ഇ​​​ങ്ങ​​​നെ കൈ​​​മാ​​​റു​​​ന്ന​​​വ​​​രെ ഫോ​​​ണി​​​ൽ വി​​​ളി​​​ച്ച് പ്രാ​​​ദേ​​​ശി​​​ക നേ​​​തൃ​​​ത്വം ക​​​ള്ള​​​വോ​​​ട്ടി​​​നു കൂ​​​ട്ടു​​​നി​​​ൽ​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യാ​​​ണ്. ഇ​​​തി​​​നു വ​​​ഴ​​​ങ്ങു​​​ന്ന​​​വ​​​ർ​​​ക്കു താ​​​മ​​​സ സൗ​​​ക​​​ര്യ​​​വും ഭ​​​ക്ഷ​​​ണ​​​വു​​​മൊ​​​ക്കെ പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വം ന​​​ൽ​​​കും. അ​​​ല്ലാ​​​ത്ത​​​വ​​​രെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണെ​​​ന്നും സു​​​ധാ​​​ക​​​ര​​​ൻ പ​​​റ​​​ഞ്ഞു. ടി​​​ക്കാ​​​റാം മീ​​​ണ​​​യെ​​​ക്കു​​​റി​​​ച്ച് ഞ​​​ങ്ങ​​​ൾ​​​ക്ക് പ​​​രാ​​​തി​​​ക​​​ളൊ​​​ന്നു​​​മി​​​ല്ല.​ എ​​​ങ്കി​​​ലും ഞ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ക്കു​​​ന്ന വി​​​ഷ​​​യ​​​ങ്ങ​​​ൾ ശ​​​രി​​​യാ​​​ണെ​​​ന്നു പ​​​റ​​​യു​​​മ്പോ​​​ഴും ഇ​​​ല​​​ക്‌‌​​​ഷ​​​ൻ ക​​​മ്മീ​​​ഷ​​​ന്‍റെ ഭാ​​​ഗ​​​ത്തു​​നി​​​ന്നു ന​​​ട​​​പ​​​ടി​​​യൊ​​​ന്നു​​​മു​​​ണ്ടാ​​​കു​​​ന്നി​​​ല്ലെ​​​ന്നും സു​​​ധാ​​​ക​​​ര​​​ൻ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

സി​​​പി​​​എം ശ​​​ക്തി​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഡ്യൂ​​​ട്ടി​​​ക്കാ​​​യി സ്ത്രീ​​​ക​​​ളെ മാ​​​ത്രം നി​​​യോ​​​ഗി​​​ച്ച​​​ത് അ​​​വ​​​രെ വി​​​ര​​​ട്ടി ഭ​​​യ​​​പ്പെ​​​ടു​​​ത്തി ക​​​ള്ള​​​വോ​​​ട്ട് ചെ​​​യ്യാ​​​നാ​​​ണെ​​​ന്നും സു​​​ധാ​​​ക​​​ര​​​ൻ ആ​​​രോ​​​പി​​​ച്ചു.

Related posts

വയനാട്ടില്‍ ഭീതി പരത്തിയ കടുവ ചത്ത നിലയില്‍

Aswathi Kottiyoor

കൈവരിയില്ലാത്ത കനാൽപ്പാലത്തിൽ നിന്നും കനാലിലേക്ക് വീണ് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

Aswathi Kottiyoor

കാലവർഷക്കാറ്റിൽ മാറ്റം; അതിതീവ്രമഴ ഭീതി വേണ്ട, കനത്തുപെയ്യും കൊങ്കൺ തീരങ്ങളിൽ.

Aswathi Kottiyoor
WordPress Image Lightbox