തിരുവനന്തപുരം: വോട്ടർപട്ടികയിലെ ഇരട്ടിപ്പ് നിഷ്പ്രയാസം കണ്ടെത്തി ഒഴിവാക്കാമെന്ന് സൈബർ വിദഗ്ധർ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവശമുള്ള വ്യക്തി വിവരങ്ങളും ഫോട്ടോയും ഉപയോഗിച്ചും തിരിച്ചറിയൽ കാർഡിലെ മുഖത്തിന്റെയും കൃഷ്ണമണിയുടെയും സാദൃശ്യം നോക്കിയും ഇരട്ടിപ്പ് ഒഴിവാക്കാനാകും എന്നാണ് വിദഗ്ധാഭിപ്രായം. ഇമേജ് പ്രോസസിങ് സാങ്കേതികവിദ്യ ഉപയോഗിച്ചും ഇരട്ടിപ്പ് കണ്ടെത്താം. ഐറിസ് റെക്കഗ്നിഷൻ ഫേസ് റെക്കഗ്നിഷൻ എന്നിവ ഉപയോഗിച്ച് ഫോട്ടോ ഇരട്ടിപ്പ് കണ്ടെത്തി അതിന് നേരെ വരുന്ന പേരുകൾ കൃത്യമാണോ എന്ന് ഉറപ്പിക്കാൻ കഴിയും.
റേഷൻ പട്ടികയിൽ കടന്നുകയറിയ അനർഹരെയും മരിച്ചുപോയവരുടെ പേരിൽ പെൻഷൻ വാങ്ങുന്നതും സാങ്കേതികവിദ്യയുടെ സഹായത്തോടെ അടുത്തിടെ കണ്ടെത്തിയിരുന്നു.