ഇരിട്ടി : ഇരിട്ടി മഹാത്മാഗാന്ധി കോളേജിൽ ചൊവാഴ്ച സംഘടിപ്പിച്ച 60 കഴിഞ്ഞവർക്കുള്ള കൊവിഡ് വാക്സിനേഷൻ മെഗാ ക്യാമ്പിൽ വെച്ച് 822 പേർ വാക്സിനേഷൻ സ്വീകരിച്ചു. ജില്ലാ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശാനുസരണം ഇരിട്ടി താലൂക്ക് ആശുപത്രിയുടേയും ഇരിട്ടി മുന്‍സിപ്പാലിറ്റിയുടെയും നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത് . ഇരിട്ടി മുൻസിപ്പാലിറ്റി, ഉളിക്കൽ, പായം, മുഴക്കുന്ന്, മാലൂർ, പടിയൂർ, തില്ലങ്കേരി, അയ്യൻകുന്ന് ,ആറളം പഞ്ചായത്തു കളിലെ 60 വയസ്സുകഴിഞ്ഞവരാണ് ക്യാമ്പിൽ എത്തിയത്. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ .പി.പി. രവീന്ദ്രൻ, ഡോ . അർജ്ജുൻ, ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത, വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, മുൻസിപ്പാലിറ്റി ഹെൽത്ത് ഇൻസ്‌പെക്ടർ കെ. കുഞ്ഞിരാമൻ, എം ജി കോളേജ് പ്രിൻസിപ്പൽ ഡോ. വി. അജിത, എൻ സി സി പ്രോഗ്രാം ഓഫീസർ ലഫ്. ഡോ . ജിതേഷ് , ലയൺസ് ക്ലബ് ഇരിട്ടി പ്രസിഡന്റ് വി.പി. സതീശൻ, ജെ സി ഐ ഇരിട്ടി പ്രസിഡന്റ് റഫീഖ്, എച്ച് എസ് എം. വേണുഗോപാൽ, എൽ എച്ച് എസ് കെ.പി. ഗ്ലാഡിസ്, എച്ച് ഐ ഇ. മനോജ്, പി എച് എൻ മേരി ജോസഫ്, ജെ പി എച്ച് എൻ കെ.എസ്. ഗിരിജ, കോളേജിലെ എൻ സി സി കാഡറ്റുകൾ , ആരോഗ്യ [പ്രവർത്തകർ , ആശാ പ്രവർത്തകർ, ഡോൺ ബോസ്‌കോ കോളേജ് വിദ്യാർഥികൾ എന്നിവർ വാക്സിനേഷനായി എത്തിയവർക്കുള്ള സൗകര്യങ്ങൾ ഒരുക്കുകയും മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഇരിട്ടി ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്യാമ്പിൽ പങ്കെടുത്ത ആരോഗ്യ പ്രവർത്തകർക്കടക്കം ചായയും ഭക്ഷണവും വെള്ളവും വിതരണം ചെയ്തു
previous post