21.6 C
Iritty, IN
November 21, 2024
  • Home
  • Delhi
  • ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചാല്‍ പിഴ ഇനി 15,000 രൂപ, ഒപ്പം ജയില്‍ ശിക്ഷയും; പോക്കറ്റ് കാലിയാകാതെ സൂക്ഷിക്കുക..
Delhi

ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചാല്‍ പിഴ ഇനി 15,000 രൂപ, ഒപ്പം ജയില്‍ ശിക്ഷയും; പോക്കറ്റ് കാലിയാകാതെ സൂക്ഷിക്കുക..

ഡല്‍ഹി: ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കാതിരിക്കാന്‍ കര്‍ശന നടപടികളാണ് രാജ്യത്ത് അധികൃതര്‍ സ്വീകരിച്ച്‌ വരുന്നത്. വാഹനം ഓടിക്കുമ്പോള്‍ ട്രാഫിക് നിയമം പാലിക്കാത്തത് നിങ്ങളുടെ പോക്കറ്റ് കാലിയാകുന്ന കാര്യമാണ്. ഗതാഗത നിയമലംഘകര്‍ക്ക് 10000 രൂപ പിഴയും ഒരു വര്‍ഷം ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച്‌ റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പൊതു സ്ഥലത്ത് അമിതവേഗതയില്‍ വാഹനം ഓടിക്കുന്നതും നിയമം ലംഘിക്കുകയും ചെയ്യുന്നത് കുറ്റകരമാണ്. ആദ്യ തവണ നിയമം ലംഘിച്ചാല്‍ 5000 രൂപ പിഴയും മൂന്നു മാസം തടവും ശിക്ഷ ലഭിക്കും. ഒരിക്കല്‍ ശിക്ഷ ലഭിച്ചതിനു ശേഷവും ഈ കുറ്റം ആവര്‍ത്തിച്ചാല്‍ പിഴയും ശിക്ഷാകാലാവധിയും വര്‍ധിക്കും.10000 രൂപ പിഴയും ഒരു വര്‍ഷം തടവുമായിരിക്കും രണ്ടാം തവണ ലഭിക്കുക.

ഇതുകൂടാതെ, മോട്ടോര്‍ വെഹിക്കിള്‍സ് ആക്ടിന്റെ സെക്ഷന്‍ 185 അനുസരിച്ച്‌, നിങ്ങള്‍ ഒരു കാറില്‍ മദ്യപിച്ച്‌ പിടിക്കപ്പെട്ടാല്‍ 10000 രൂപ പിഴയും 6 മാസം തടവും ശിക്ഷ ലഭിക്കും. ഇത് വീണ്ടും ആവര്‍ത്തിച്ചാല്‍ 6 മാസം എന്നുള്ളത് 2 വര്‍ഷം വരെ തടവ് ലഭിക്കാന്‍ സാധ്യതയുണ്ട്. പിഴയായി 15,000 രൂപ നല്‍കേണ്ടി വരും. പുതിയ ട്രാഫിക് നിയമങ്ങള്‍ അനുസരിച്ച്‌, ഡ്രൈവര്‍ തന്റെ എല്ലാ രേഖകളും മൊബൈലില്‍ സൂക്ഷിക്കേണ്ടതാണ്. ട്രാഫിക് പോലീസ് ഡ്രൈവിംഗ് ലൈസന്‍സോ മറ്റ് രേഖകളോ ആവശ്യപ്പെടുകയാണെങ്കില്‍, ഡ്രൈവര്‍ക്ക് സോഫ്റ്റ് കോപ്പി കാണിക്കാന്‍ കഴിയും.

Related posts

ലോക്ക്ഡൗണും സ്കൂളുകൾ അടച്ചതും കുട്ടികളുടെ മാനസികനിലയെ ബാധിച്ചു- ലോകാരോ​ഗ്യസംഘടന.* കോവിഡ് കാലത്ത് ലോക്ക്ഡൗൺ ഉൾപ്പെടെയുള്ളവ വന്നതും സ്കൂളുകൾ അടച്ചതുമെല്ലാം കുട്ടികളുടെ മാനസികനിലയെ ബാധിച്ചിട്ടുണ്ടെന്ന്

Aswathi Kottiyoor

നാലാംതരംഗത്തിന്‌ സാധ്യതയില്ല -കാൻപുർ ഐ.ഐ.ടി.*

Aswathi Kottiyoor

രാജ്യദ്രോഹക്കുറ്റം സ്റ്റേ ചെയ്തു; നിര്‍ണായക നീക്കവുമായി സുപ്രീംകോടതി*

Aswathi Kottiyoor
WordPress Image Lightbox