24.3 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • വൈദ്യുതി പുനഃസ്ഥാപിച്ചില്ല; വോ​ട്ടുതേടി വ​രേ​ണ്ടെ​ന്ന് കോ​ള​നി​ക്കാ​ർ
Kelakam

വൈദ്യുതി പുനഃസ്ഥാപിച്ചില്ല; വോ​ട്ടുതേടി വ​രേ​ണ്ടെ​ന്ന് കോ​ള​നി​ക്കാ​ർ

കേ​ള​കം: പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ് രാ​ഷ്‌ട്രീ​യ പാ​ർ​ട്ടി​ക്കാ​ർ ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ക്കു​ക​യാ​ണെ​ന്ന് ന​രി​ക്ക​ട​വ് ആ​ദി​വാ​സി കോ​ള​നി നി​വാ​സി​ക​ൾ. വൈ​ദ്യു​തി ബി​ൽ കു​ടി​ശി​ക​യാ​യ​തു കാ​ര​ണം പ​ല​രു​ടെ​യും വീ​ടു​ക​ളി​ലെ വൈ​ദ്യു​തി ബ​ന്ധം വിച്ഛേ​ദി​ച്ചി​രി​ക്കു​ക​യാ​ണ്. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ് 22 ദി​വ​സ​ത്തി​ന​കം എ​ല്ലാ പ്ര​ശ്ന​ങ്ങ​ൾ​ക്കും പ​രി​ഹാ​ര​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം.​എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ആ​രും തി​രി​ഞ്ഞു നോ​ക്കി​യി​ല്ലെ​ന്നും​അ​തി​നാ​ൽ ഇ​ത്ത​വ​ണ വോ​ട്ട് തേ​ടി വ​രു​ന്ന​വ​രെ കോ​ള​നി​യി​ലേ​ക്ക് ക​യ​റ്റി​ല്ലെ​ന്ന് ഇ​വി​ടു​ത്തു​കാ​ർ വ്യ​ക്ത​മാ​ക്കി.5000 രൂ​പ മു​ത​ൽ 20,000 രൂ​പ വ​രെ​യാ​ണ് ഇ​വി​ടെ ഒ​രോ കു​ടും​ബ​ങ്ങ​ളു​ടെ​യും കു​ടി​ശി​ക. വൈ​ദ്യു​തി ല​ഭി​ച്ച് ആ​ദ്യ​മാ​സ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യി ബി​ൽ തു​ക അ​ട​ച്ചു പോ​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് ആ​രോ വൈ​ദ്യു​തി സൗ​ജ​ന്യ​മാ​ണ് ബി​ൽ തു​ക അ​ട​യ്ക്കേ​ണ്ട​തി​ല്ല എ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച​താ​ണ് ഇ​വ​ർ​ക്ക് വി​ന​യാ​യ​ത്. ആ​ദി​വാ​സി കോ​ള​നി​ക​ളി​ലെ വൈ​ദ്യു​തി ബി​ൽ കു​ടി​ശിക മൂ​ലം കേ​ള​കം സെ​ക്ഷ​ന് കീ​ഴി​ൽ മാ​ത്രം ല​ഭി​ക്കാ​നു​ള്ള​ത് 10 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യാ​ണ്. കേ​ള​കം സെ​ക്ഷ​ൻ കീ​ഴി​ലെ 282 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളി​ൽ നൂ​റ്റി​മു​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നു​മാ​ണ് ഈ ​തു​ക ല​ഭി​ക്കാ​നു​ള്ള​ത്. 10 ല​ക്ഷം രൂ​പ​യി​ൽ മൂ​ന്നു​ല​ക്ഷ​ത്തോ​ളം രൂ​പ പി​ഴ​പ്പ​ലി​ശ​യാ​യാ​ണ്.
കൊ​ട്ടി​യൂ​ർ, കേ​ള​കം, ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത് കീ​ഴി​ൽ വ​രു​ന്ന പാ​ൽ ചു​രം, ന​രി​ക​ട​വ്, പൂ​ക്കു​ണ്ട്, നാ​നാ​നി​പൊ​യ്യി​ൽ, പെ​രു​ന്താ​നം, ഐ.​ടി.​സി, ,വെ​ങ്ങ​ലോ​ടി, ക​രി​യം​ക്കാ​പ്പ്, പ​ന്ന്യാ​മ​ല തു​ട​ങ്ങി​യ കോ​ള​നി​ക​ളി​ലും വൈ​ദ്യു​തി ബി​ൽ കു​ടി​ശി​ക​യു​ണ്ട്. നി​ല​വി​ൽ 130 കു​ടും​ബ​ങ്ങ​ളു​ടെ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ച്ചി​രി​ക്കു​ക​യാ​ണ്. ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ വോ​ട്ട് ബ​ഹി​ഷ്ക​ര​ണം അ​ട​ക്ക​മു​ള്ള പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും ആ​ദി​വാ​സി​ക​ൾ പ​റ​യു​ന്നു.

Related posts

അ​ട​യ്ക്കാ​ത്തോ​ട് സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്്കൂ​ൾ പു​തി​യ കെ​ട്ടി​ടത്തിന് ശി​ലയിട്ടു

Aswathi Kottiyoor

കേളകം വില്ലേജ് ഓഫീസിന്റെ ചുറ്റുമതില്‍ നിര്‍മ്മാണത്തിനായി 10 ലക്ഷം രൂപയുടെ ഭരണാനുമതി

Aswathi Kottiyoor

മഴക്കാല പൂർവ്വ ശുചീകരണം; കേളകം പഞ്ചായത്തിൽ യോഗം ചേർന്നു.

Aswathi Kottiyoor
WordPress Image Lightbox