എടപ്പുഴ: എടപ്പുഴ സെന്റ് ജോസഫ്സ് ദൈവാലയത്തെ വിശുദ്ധ യൗസേപ്പിതാവിന്റെ തീർഥാടന ദൈവാലയമായി പ്രഖ്യാപിച്ച് എടൂർ ഫൊറോന വികാരി ഫാ.ആന്റണി മുതുകുന്നേൽ ദീപം തെളിച്ചു. തുടർന്ന് ഫാ.ആന്റണി മുതുകുന്നേലിന്റെ മുഖ്യകാർമികത്വത്തിൽ സമൂഹബലിയും നടുന്നു. ഫാ. ആന്റണി പുന്നൂർ, ഫാ.ജയിംസ് മൂന്നാനപ്പിള്ളി, ഫാ.ഓസ്റ്റിൻ ചക്കാംകുന്നേൽ, ഫാ.എഡ്വിൻ കോയിപ്പുറം, ഫാ.ബിബിൻ വട്ടുകുളം ,ഫാ.മാത്യു എംസിബി.സ്, ഫാ. ഡെനീഷ് സിഎസ്എസ്ആർ, ഫാ.പോൾ കൂരീക്കാട്ടിൽ സിഎംഐ എന്നിർ സഹകാർമികത്വം വഹിച്ചു. ഒന്പത് ദിവസത്തെ തിരുനാൾ കുർബാനയ്ക്കും, നൊവേനയ്ക്കും ഇടവക വികാരി ഫാ.പോൾ കുരീക്കാട്ടിൽ സിഎംഐയും കൈക്കാരന്മാരും കമ്മിറ്റിക്കാരും നേതൃത്വം നൽകി.