തളിപ്പറമ്പ്: തളിപ്പറമ്പ് നഗരം ഇനി ക്യാമറകളുടെ നിരീക്ഷണത്തിൽ. 35 ലക്ഷം രൂപ ചെലവിൽ 53 ക്യാമറകളാണ് നഗരസഭയിലെ തിരക്കേറിയ ഭാഗങ്ങളിലും പ്രധാന കവലകളിലും സ്ഥാപിച്ചത്. ബസ് സ്റ്റാൻഡ്, ന്യൂസ് കോർണർ കവല, ഏഴാം മൈൽ, ചിറവക്ക്, കപ്പാലം, മന്ന കവല, താലൂക് ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിലാണ് ക്യാമറകളുള്ളത്. നഗരസഭാ ഓഫീസിലും പോലീസ് സ്റ്റേഷനിലുമാണ് നിരീക്ഷണ കേന്ദ്രം.