• Home
  • kannur
  • തലശ്ശേരിയിലും ദേവികുളത്തും എൻ. ഡി. എ സ്ഥാനാർത്ഥികളുടെ പത്രിക തള്ളി….
kannur

തലശ്ശേരിയിലും ദേവികുളത്തും എൻ. ഡി. എ സ്ഥാനാർത്ഥികളുടെ പത്രിക തള്ളി….

കണ്ണൂർ: തലശ്ശേരിയിലും ദേവികുളത്തും എൻ.ഡി.എ സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക തള്ളി.പത്രികയിൽ ബി.ജെ.പി ദേശീയ അധ്യക്ഷന്റെ ഒപ്പ് ഇല്ല എന്ന കാരണമാണ് തലശ്ശേരിയിലെ എൻ.ഡി.എ സ്ഥാനാർത്ഥി ഹരിദാസിന്റെ നാമനിർദേശ പത്രിക തള്ളാൻ ഇടയാക്കിയത്. ബി.ജെ.പി കണ്ണൂർ ജില്ലാ പ്രസിഡന്റ് കൂടിയാണ് എൻ.ഹരിദാസ്. ഡമ്മി സ്ഥാനാർത്ഥിയുടെ പത്രിക സ്വീകരിച്ചിരുന്നില്ല. ഇതോടെ കണ്ണൂരിൽ ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ വോട്ടുള്ള മണ്ഡലമായ തലശ്ശേരിയിൽ സ്ഥാനാർത്ഥി ഇല്ലാതെയായി.
ദേവികുളത്ത് എൻ.ഡി.എ മുന്നണിയുടെ ഭാഗമായി മത്സരിക്കുന്ന എ.ഐ.എ.ഡി.എം.കെ സ്ഥാനാർത്ഥിയുടെ പത്രികയും തള്ളി. എ.ഐ.എ.ഡി.എം.കെ യ്ക്കായി മത്സരിക്കുന്ന ആർ.ധനലക്ഷ്മിയുടെ പത്രികയാണ് തള്ളിയത്. ഫോം 26 പൂർണമായും പൂരിപ്പിച്ചില്ല എന്ന കാരണത്താലാണ് ദേവികുളം സബ് കളക്ടർ പത്രിക തള്ളിയത്.

Related posts

നാലുമാസത്തിനുള്ളില്‍ കണ്ണൂരിനെ ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക് മുക്ത ജില്ലയാക്കാനൊരുങ്ങി ജില്ലാ ഹരിത കേരള മിഷന്‍.

Aswathi Kottiyoor

കുടകിലേക്ക് സഞ്ചാരികളുടെ തിരക്ക്

Aswathi Kottiyoor

പ​ഴ​ശി ഡാ​മി​ൽ മ​ണ​ൽ കു​മി​ഞ്ഞു​കൂ​ടി

Aswathi Kottiyoor
WordPress Image Lightbox