24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കിളികള്‍ക്കായി ഒരു തുള്ളി ദാഹജലം’ പദ്ധതി ഏറ്റെടുത്ത് വനം വകുപ്പ് മാതൃകയാകുന്നു
Kerala

കിളികള്‍ക്കായി ഒരു തുള്ളി ദാഹജലം’ പദ്ധതി ഏറ്റെടുത്ത് വനം വകുപ്പ് മാതൃകയാകുന്നു

കൊടിയ വേനലിനെ അതിജീവിക്കാന്‍ കിളികള്‍ക്ക് വെള്ളം നല്‍കി അവയെ സംരക്ഷിക്കുന്നതിനുള്ള ‘കിളികൾക്ക് ഒരു തുള്ളി ദാഹജലം പദ്ധതി’ ആവിഷ്‌കരിക്കുകയാണ് വയനാട് വന്യജീവി സങ്കേതത്തിലെ അസിസ്റ്റൻ്റ് വൈൽഡ് ലൈഫ് വാർഡൻ പി.സുനിൽകുമാറും സംഘവും. ചുട്ടുപൊള്ളുന്ന വേനലിനെ അതിജീവിക്കാന്‍ മനുഷ്യന്‍ മാര്‍ഗങ്ങള്‍ തേടുമ്പോള്‍ ഒരു തുള്ളി ദാഹജലത്തിനായി നെട്ടോട്ടം പറക്കുന്ന നാട്ടുകിളികള്‍ക്ക് ഒരു തുള്ളി ജലം കരുതുകയാണിവിടെ. മനുഷ്യന്റെ സഹജീവികളോടുള്ള ഏറ്റവും ഉത്തമ മാതൃകപരമായ പ്രവർത്തിയാണ് വനം വകുപ്പിൻ്റെ നേതൃത്വത്തിൽ നടക്കുന്നത്. വരള്‍ച്ച നേരിടുന്ന വയനാട്ടിൽ ആദ്യമായാണ് പക്ഷികള്‍ക്കായുള്ള ഒരു പദ്ധതി നടപ്പാക്കുന്നത്. വനത്തിൽ നിന്നും ശേഖരിച്ച മുള പ്രത്യേകമായി അറ തിരിച്ച് പക്ഷികൾ എത്തുന്ന സ്ഥലങ്ങളിൽ സ്ഥാപിച്ചണ് വെള്ളം നൽകുന്നത്.
പദ്ധതിയുടെ ആദ്യഘട്ടമായി പൊതുസ്ഥലങ്ങള്‍, വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, നാട്ടുകിളികളുള്ള മറ്റിടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം സ്ഥാപിക്കാനുള്ള മുളകൾ വനം വകുപ്പ് തയ്യറാക്കി കഴിഞ്ഞു. പരിസ്ഥിതി സ്‌നേഹികള്‍ക്കും പദ്ധതിക്ക് പിന്തുണ അറിയിച്ചെത്തിയവര്‍ക്കും വനം വകുപ്പ് ഇത് നൽകും. ഇത് കൊണ്ടുപോയാല്‍ മാത്രം പോര നാട്ടുകിളികള്‍ക്ക് പ്രയോജനകരമാം വിധം. നാട്ടുകിളികള്‍ വരാന്‍ സാധ്യതയുള്ള മനുഷ്യര്‍ അധികം ഒത്തുകൂടാത്ത സ്ഥലങ്ങളില്‍ വേണം ഇവ സ്ഥാപിക്കാന്‍. മുള കഴുകി വൃത്തിയാക്കി എല്ലാ ദിവസവും ശുദ്ധജലം നിറയ്ക്കണം. ഇത് കിളികള്‍ക്ക് പ്രയോജനം ചെയ്യുന്നു എന്ന് ഉറപ്പും വരുത്തണം. അല്ലാത്ത പക്ഷം കിളികള്‍ ഒത്തുകൂടുന്ന മറ്റിടങ്ങളിലേക്ക് ഇവ മാറ്റി സ്ഥാപിക്കണം. വൃക്ഷ കൊമ്പുകളില്‍, മതിലുകള്‍, പ്രത്യേകം തയാറാക്കിയ സ്റ്റാന്റുകള്‍, മേല്‍ക്കൂരയക്കു മുകളില്‍ എന്നിവിടങ്ങളിലാണ് സ്ഥാപിക്കുന്നത്.
കാട്ടിക്കുളം ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ ജൈവവൈവിധ്യ പാർക്കിലാണ് മുള കൊണ്ടുള്ള ജലസംഭരണി സ്ഥപിച്ച് പദ്ധതിക്ക് തുടക്കം കുറിച്ചത്. വയനാട് വന്യജീവി സങ്കേതത്തിലെ തോൽപ്പെട്ടി അസിസ്റ്റൻ്റ് വൈൽഡ് ലൈഫ് വാർഡൻ പി.സുനിൽകുമാർ പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പാൾ പി.വി.ശിവസുബ്രമണ്യൻ, അധ്യാപകരയാ ഒ.ജെ ബിജു, സി.ടി.ലുസി, കെ.വി ശാലിനി, ഫോറസ്റ്റർമാരയ കെ.എ കുഞ്ഞിരാമൻ, കെ രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു

Related posts

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

Aswathi Kottiyoor

വിസ്മയ കേസ്; പ്രതി കിരണിന്റെ ഹർജി ഹൈക്കോടതി തള്ളി

Aswathi Kottiyoor

അ​ട​ച്ചി​ട്ട മു​റി​ക​ളി​ലാ​ണ് എ​ളു​പ്പം കോ​വി​ഡ് വ്യാ​പി​ക്കു​ക: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox