ലോകത്തിലെ ഏറ്റവും മലിനമായ 30 നഗരങ്ങളിൽ 22 എണ്ണവും ഇന്ത്യയിലെന്ന് റിപ്പോർട്ട്. സ്വിസ് സംഘടനയായ ഐക്യു എയർ തയാറാക്കിയ പട്ടികയിലാണ് ഈ വിവരങ്ങളുള്ളത്. 2020ലെ കണക്കുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്.
ചൈനയിലെ ഹോറ്റൻ നഗരമാണ് പട്ടികയിൽ ഒന്നാമത്. രണ്ടാം സ്ഥാനത്ത് ഗാസിയാബാദാണുള്ളത്. രണ്ട് മുതൽ 14 വരെ ഇന്ത്യൻ നഗരങ്ങളാണ് പട്ടികയിലുള്ളത്. 106 രാജ്യങ്ങളിൽ നിന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയിട്ടുള്ളത്.
ഗതാഗതം, പാചകം, വൈദ്യുതി ഉൽപാദനം, വ്യവസായം, നിർമാണം, മാലിന്യം കത്തിക്കൽ എന്നിവയാണ് മലിനീകരണത്തിന്റെ പ്രധാന കാരണമായി റിപ്പോർട്ട് വിലയിരുത്തുന്നത്.