24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • അപകട ഭീഷണിയിലായ പയഞ്ചേരി മുക്ക് കവലയിൽ കർശന നിയന്ത്രണങ്ങളുമായി പോലീസ് ………
Iritty

അപകട ഭീഷണിയിലായ പയഞ്ചേരി മുക്ക് കവലയിൽ കർശന നിയന്ത്രണങ്ങളുമായി പോലീസ് ………

ഇരിട്ടി: റോഡ് വീതി കൂട്ടി നവീകരിച്ചെങ്കിലും തലശേരി -വളവുപാറ അന്തർ സംസ്ഥാന പാതയുടെ ഭാഗമായ പയഞ്ചേരി മുക്ക് കവല അപകടക്കെണിയായതോടെ മേഖലയിലെ ഗതാഗത നിയന്ത്രണം പോലീസ് കർശനമാക്കി. കവലയിൽ നിരന്തരമായി ഉണ്ടാകുന്ന അപകടങ്ങൾ ഗതാഗത നിയമ ലംഘനം മൂലമാണെന്ന നിരീക്ഷണത്തെ തുടർന്നാണ് നടപടി. ബസുകൾ ഉൾപ്പെടെ കവലയിൽ യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും നിയന്ത്രിക്കും. കവലയിൽ തന്നെ ഉണ്ടായിരുന്ന ബസ് സ്റ്റേപ്പ് കുറച്ച് അകലത്തിലേക്ക് മാറ്റിയിരുന്നെങ്കിലും ബസുകൾ ഇപ്പോഴും ഇവിടങ്ങളിൽ തന്നെ ആളുകളെ ഇറക്കുന്നതും കയറ്റുന്നതും പരിശോധിക്കാൻ പോലീസിനെ നിയോഗിച്ചു. മേഖലയിൽ അടിക്കടി ഉണ്ടാകുന്ന അപകടങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ നടപടി. കവല പെട്ടെന്ന് ശ്രദ്ധയിൽപ്പെടുന്ന രീതിയിൽ നവീന സിഗ്‌നൽ സംവിധാനം മൂന്ന് ഭാഗങ്ങളിലും സ്ഥാപിക്കണമെന്നും ബസുകൾ യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും കവലയിൽനിന്നും കുറച്ച് അകലെയായിരിക്കണമെന്നും അധികൃതർ ഉറപ്പു വരുത്തണമെന്നും ആവശ്യം ഉയർന്നിരുന്നു. ഇരുഭാഗത്തുമുള്ള ഡിവൈഡർ മാറ്റി പകരം ട്രാഫിക് സർക്കിൾ നിർമ്മിക്കണമെന്ന നിർദ്ദേശവും ഉയർന്നിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് പോലീസ് മേഖലയിൽ പ്രത്യേക പരിശോധന നടത്തിയത്. അനുവദിച്ച സ്റ്റോപ്പിൽ തന്നെ നിർത്തണമെന്ന നിർദ്ദേശം പോലീസ് ഡ്രൈവർമാർക്ക് നൽകി.
ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്ന കവലയിലെ കുരുക്ക് അഴിക്കുന്നതിന് വേണ്ടിയാണ് കൈയേറ്റക്കാരിൽ നിന്നും പിടിച്ചെടുത്ത ഭൂമി കൂടി പ്രയോജനപ്പെടുത്തി റോഡ് വീതികൂട്ടിയത്. കവലയിലെ കുരുക്കിന് ശമനമായെങ്കിലും അടിക്കടി അപകടങ്ങൾ ഉണ്ടായി. തലശ്ശേരി – മൈസൂരു റോഡും വയനാട് ജില്ലയിലേക്കുള്ള റോഡും ബന്ധിപ്പിക്കുന്ന പ്രധാന കവലയാണിത്. മിനുട്ടുകൾക്കുള്ളിൽ നിരവധി വാഹനങ്ങളാണ് മൂന്ന് ഭാഗങ്ങളിലേക്കായി തലങ്ങും വിലങ്ങും പായുന്നത്. നേരത്തെ റോഡിന്റെ വീതി കുറവ് കാരണം എപ്പോഴും ഗതാഗത സ്തംഭനമായിരുന്നു. വീതികൂട്ടിയതോടെയാണ് ഇതിന് പരിഹാരം ഉണ്ടായത്. ഇവിടെ ഡിവൈഡർ ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഡിവൈഡറിന് മുകളിൽ റിഫ്‌ലക്ടർ ഇല്ലാത്തതിനാൽ വാഹനങ്ങൾ ഡിവൈഡറിന് മുകളിൽ പാഞ്ഞുകയറിയാണ് അപകടങ്ങൾ ഉണ്ടാവുന്നത്.
ഇരിട്ടി -പേരാവൂർ റോഡ് സ്‌റ്റേറ്റ് ബാങ്ക് വരെ ഉയർത്തി നവീകരിച്ചതോടെ വാഹനങ്ങൾ അമിത വേഗതയിൽ കവലയിലേക്ക് പാഞ്ഞു കയറുന്നതും അപകടത്തിനിടയാക്കുന്നുണ്ട്. ഇതിനെല്ലാം നിയന്ത്രങ്ങൾ വരുത്തുന്നതിനുള്ള പരിശോധന വരും ദിവസങ്ങളിലും നടക്കും.

Related posts

ഇരിട്ടി ടൗണിൽ കൈവരികളിൽ സ്ഥാപിച്ച പൂച്ചെടികൾ നശിപ്പിക്കാൻ ശ്രമം കർശന നടപടിയുമായി നഗരസഭ.

Aswathi Kottiyoor

പ്രതിഷേധ കൂട്ടയ്മ നടത്തി

Aswathi Kottiyoor

രണ്ട് ദിവസത്തിനിടയിൽ തേനീച്ചകളുടെ കുത്തേറ്റത് 12 പേർക്ക് – കിളിയന്തറ 32-ാം മൈൽ ഗ്രാമവാസികൾ ഭീതിയിൽ

Aswathi Kottiyoor
WordPress Image Lightbox