24.3 C
Iritty, IN
October 4, 2023
  • Home
  • Iritty
  • തിരഞ്ഞെടുപ്പ് നിർദ്ദേശങ്ങൾ പാലിക്കുമെന്ന് ഉറപ്പുമായി സർവകക്ഷി യോഗം ചേർന്നു……….
Iritty

തിരഞ്ഞെടുപ്പ് നിർദ്ദേശങ്ങൾ പാലിക്കുമെന്ന് ഉറപ്പുമായി സർവകക്ഷി യോഗം ചേർന്നു……….

ഇരിട്ടി: തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്താൻ ഇരിട്ടിയിൽ പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ സർവകക്ഷി യോഗത്തിൽ പെരുമാറ്റചട്ടങ്ങൾ ഉറപ്പു വരുത്തുമെന്നും സമാധനപരമാക്കുന്നതിന് എല്ലാ സഹകരണവും നൽകുമെന്നും രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉറപ്പ് നൽകി . പ്രചരണത്തിനിടയിൽ ഉണ്ടാകാറുള്ള തർക്കങ്ങളും സംഘർഷവും പരിഹരിക്കുന്നതിനും തിരഞ്ഞെടുപ്പു കമ്മിഷന്റെ നർദ്ദേശങ്ങൾ പാലിക്കുന്നതിനും രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള സഹായം തേടിയാണ് സർവ്വകക്ഷിയോഗം ചേർന്നത്. ഇരിട്ടി സി ഐ എം. പി. രാജേഷിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പൊതു സ്ഥലത്തെ പ്രചരണ ബോർഡുകൾ നീക്കം ചെയ്യാനും, നിശ്ചയിച്ച സ്ഥലത്ത് മാത്രം പൊതുയോഗങ്ങൾ ചേരാനും തീരുമാനിച്ചു. അനുമതി വാങ്ങാതെ വാഹനത്തിൽ പ്രചരണം പാടില്ലെന്നും മൈക്ക് ഉപയോഗിക്കുന്നതിന് പ്രത്യേക അനുമതി വാങ്ങാനും വില്ലേജ് അടിസ്ഥാനത്തിൽ സർവ്വകക്ഷി യോഗങ്ങൾ വിളിച്ചു ചേർക്കുവാനുമാണ് തീരുമാനിച്ചത്.
സി ഐക്ക് പുറമേ എസ് ഐ കെ .കെ. രാജേഷ് കുമാർ, നഗര സഭാ ചെയർപേഴ്‌സൺ കെ. ശ്രീലത, പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, നഗര സഭാ വൈസ് ചെയർമാൻ പി. പി. ഉസ്മാൻ, സിവിൽ പോലീസ് ഓഫീസർ പി. എസ്. രാമേശൻ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ പി. പി. അശോകൻ, പി. കെ. ജനാർദ്ദനൻ, ഇബ്രാഹിം മുണ്ടേരി ,റയീസ് കണിയാറയ്ക്കൽ , പ്രിജേഷ് അളോറ, പായം ബാബുരാജ്, അജയൻ പായം ,വിപിൻ തോമസ് ,സി. എം. നസീർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

Related posts

ഇരിട്ടി നാളികേര ഉല്‍പാദക കമ്പനിയുടെ ഭാരവാഹികള്‍ക്ക് സ്വീകരണവും ഉപഹാര സമര്‍പ്പണവും നടത്തി

കുടകിലേക്കുള്ള പൊതുഗതാഗതം നിലച്ചിട്ട് ഒന്നര മാസം; നി​യ​ന്ത്ര​ണം 30 വ​രെ നീ​ട്ടി

𝓐𝓷𝓾 𝓴 𝓳

ഇരിട്ടിയിൽ വഴിയോര കച്ചവടങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox