24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ന​ക്സ​ൽ സ്വാ​ധീ​ന ബൂ​ത്തു​ക​ൾ 298 ; വോ​ട്ടെ​ടു​പ്പ് വൈ​കു​ന്നേ​രം ആ​റു​വ​രെ മാ​ത്രം
Kerala

ന​ക്സ​ൽ സ്വാ​ധീ​ന ബൂ​ത്തു​ക​ൾ 298 ; വോ​ട്ടെ​ടു​പ്പ് വൈ​കു​ന്നേ​രം ആ​റു​വ​രെ മാ​ത്രം

ന​ക്സ​ൽ സ്വാ​ധീ​ന​മു​ള്ള സം​സ്ഥാ​ന​ത്തെ ഒ​ൻ​പ​തു മ​ണ്ഡ​ല​ങ്ങ​ളി​ലെ ചി​ല ബൂ​ത്തു​ക​ളി​ൽ നി​യ​മ​സ​ഭാ വോ​ട്ടെ​ടു​പ്പ് വൈ​കു​ന്നേ​രം ആ​റു വ​രെ മാ​ത്രം. ഒ​ൻ​പ​ത് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ 298 ബൂ​ത്തു​ക​ളി​ലാ​ണ് ന​ക്സ​ൽ ഭീ​ഷ​ണി​യെ തു​ട​ർ​ന്നു വോ​ട്ടെ​ടു​പ്പു സ​മ​യം ഒ​രു മ​ണി​ക്കൂ​ർ കു​റ​ച്ച​ത്.

മാ​ന​ന്ത​വാ​ടി, സു​ൽ​ത്താ​ൻ ബ​ത്തേ​രി, ക​ൽ​പ്പ​റ്റ (വ​യ​നാ​ട് ജി​ല്ല), ഏ​റ​നാ​ട്, നി​ല​ന്പൂ​ർ, വ​ണ്ടൂ​ർ (മ​ല​പ്പു​റം), കോ​ങ്ങാ​ട്, മ​ണ്ണാ​ർ​കാ​ട്, മ​ല​ന്പു​ഴ (പാ​ല​ക്കാ​ട്) എ​ന്നീ മണ്ഡലങ്ങളിലാണ് ന​ക്സ​ൽ സ്വാ​ധീ​ന ബൂ​ത്തു​ക​ൾ. കോ​വി​ഡി​ന്‍റെ പശ്ചാത്തലത്തിൽ രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു​വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പു സ​മ​യം നിശ്ചയിച്ചിരിക്കുന്നത്.

ന​ക്സ​ൽ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ൽ പൂ​ർ​ണ​മാ​യും കേ​ന്ദ്ര​സേ​ന​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. ഇ​ത്ത​രം ബൂ​ത്തു​ക​ളു​ടെ നി​യ​ന്ത്ര​ണം ഇ​പ്പോ​ൾ ത​ന്നെ കേ​ന്ദ്ര​സേ​ന​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി.

Related posts

അതിദരിദ്രരെ സാമ്പത്തികമായി ഉയർത്തും: മന്ത്രി എം വി ഗോവിന്ദൻ

Aswathi Kottiyoor

ബൽജിയത്തിലേക്ക്‌ കൂടുതൽ നഴ്‌സുമാരെ റിക്രൂട്ട്‌ ചെയ്യും: മന്ത്രി ശിവൻകുട്ടി

Aswathi Kottiyoor

പോ​ലീ​സി​ൽ ക്രി​മി​ന​ലു​ക​ള്‍ 744! പു​റ​ത്താ​ക്കി​യ​വ​രു​ടെ എ​ണ്ണം 18

Aswathi Kottiyoor
WordPress Image Lightbox