ഇരിട്ടി : കീഴൂർ മഹാദേവ ക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷം വിവിധ ചടങ്ങുകളോടെ നടന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ചടങ്ങുകൾ നടക്കുക. ക്ഷേത്രാചാര്യൻ ബ്രഹ്മശ്രീ വിലങ്ങര നാരായണൻ ഭട്ടതിരിപ്പാട് ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. രാവിലെ ഗണപതിഹോമം , മൃത്യുഞ്ജയ ഹോമം തുടർന്ന് നവകപൂജ, നവകാഭിഷേകം എന്നിവ നടന്നു. പ്രദക്ഷിണ വഴി കരിങ്കൽ പാകിയതിന്റെ സമർപ്പണം തന്ത്രി വിലങ്ങര നാരായണൻ ഭട്ടതിരിപ്പാട് നിർവഹിച്ചു.തുടർന്ന് ഇളനീർകാവ് വരവ്, തുടർന്ന് ദീപ സമർപ്പണം , ഇളനീരഭിഷേകം എന്നിവയും നടന്നു.
ക്ഷേത്രം കടവായ ബാവലിപ്പുഴക്കരയിൽ ബലിതർപ്പണത്തിന് സൗകര്യ മൊരുക്കിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരുന്നു ചടങ്ങുകളെല്ലാം നടന്നത്.