തിരുവനന്തപുരം: ലോക്കർ സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ബാങ്ക് ഉദ്യോഗസ്ഥർ അനാസ്ഥ കാണിക്കരുതെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. ലോക്കർ വാടകയ്ക്ക് എടുത്ത ഒരാൾ വാടക കുടിശ്ശിക വരുത്തി എന്നാരോപിച്ച് അത് തുറന്ന ബാങ്കിനെ എതിർകക്ഷി ആക്കി കീഴ്ക്കോടതിയിൽ ഉണ്ടായ കേസ് ആണ് പിന്നീട് സുപ്രീം കോടതി വരെ എത്തിയത്.
അശ്രദ്ധ മൂലമാണ് ലോക്കർ തുറക്കാനിടയായതെന്ന് പറഞ്ഞ് ബാങ്ക് മാനേജർ മാപ്പ് പറയുകയും ചെയ്തു. വീഴ്ച വരുത്തിയ ബാങ്ക് ഉദ്യോഗസ്ഥനിൽ നിന്നും ലോക്കർ വാടകയ്ക്ക് എടുത്തയാൾക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരത്തിനു അർഹതയുണ്ടെന്ന് സുപ്രീം കോടതി വിധിച്ചു. എന്നാൽ ഉദ്യോഗസ്ഥർ ഇതിനകം സർവീസിൽ നിന്ന് വിരമിച്ചതിനാൽ തുക യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ നൽകണമെന്ന് കോടതി പറഞ്ഞു. കൂടാതെ ഒരു ലക്ഷം രൂപ കോടതി ചെലവും അമിതാബ് ദാസ് ഗുപ്തയ്ക്ക് നൽകണം.
റിസേർവ് ബാങ്ക് മാർഗ നിർദേശങ്ങൾ ലംഘിച്ചുകൊണ്ട് ഒരു ലോക്കറും ബാങ്ക് ഉദ്യോഗസ്ഥർ തുറക്കാൻ പാടില്ല എന്ന് തുടങ്ങിയ മറ്റു നിർദേശങ്ങളും കോടതി നൽകി. ഉചിതമായ ചട്ടങ്ങളോ മാർഗനിർദേശങ്ങളോ ആറ് മാസത്തിനുള്ളിൽ റിസേർവ് ബാങ്ക് പ്രാബല്യത്തിൽ കൊണ്ട് വരണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
ലോക്കൽ സംവിധാനം കാര്യക്ഷമമാക്കാൻ പതിനഞ്ചോളം നിർദേശങ്ങളാണ് കോടതി നൽകിയിട്ടുള്ളത്.